മിൽമ പാൽ ഇനി വീട്ടിൽ എത്തും; മൊബൈൽ ആപ്ലിക്കേഷൻ 

മൊബൈൽ ആപ്ലിക്കേഷൻ വഴി മിൽമ പാൽ വീട്ടിൽ എത്തിക്കാൻ പദ്ധതി
മിൽമ പാൽ ഇനി വീട്ടിൽ എത്തും; മൊബൈൽ ആപ്ലിക്കേഷൻ 

തിരുവനന്തപുരം: മൊബൈൽ ആപ്ലിക്കേഷൻ വഴി മിൽമ പാൽ വീട്ടിൽ എത്തിക്കാൻ പദ്ധതി. മില്‍മയും സ്വകാര്യ ഐ ടി കമ്പനിയും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നൽകിയത്. എ എം നീഡ്സ് എന്ന ആപ്പ് വഴി പാലും പാല്‍ ഉല്‍പന്നങ്ങളും വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. ജൂണ്‍ ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങുന്ന സേവനം തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എ എം നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. പാല്‍, തൈര്, വെണ്ണ എന്നിവ ഈ ആപ്പ് വഴി ഓഡര്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം വീട്ടിലെത്തും. രാവിലെ അഞ്ചുമുതല്‍ എട്ടുവരെ മൂന്നുമണിക്കൂറാണ് സേവനം. ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും നല്‍കണമെന്നുമാത്രം.  ഊബര്‍ ഈറ്റ്സ്, സ്വിഗി തുടങ്ങിയവയുടെ മാതൃകയിലാണ് ഇതിന്റെയും പ്രവര്‍ത്തനം.

ജൂണ്‍ ഒന്നിന്  തിരുവനന്തപുരത്തും ജൂലൈയിലും ഓഗസ്റ്റിലും എറണാകുളത്തും കോഴിക്കോടും ഈ സേവനം ലഭ്യമാകും. ഭാവിയില്‍ മില്‍മയുടെ എല്ലാ ഉല്‍പന്നങ്ങളും ഇതുവഴി വാങ്ങാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com