രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി? ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തി
നിര്‍മല സീതാരാമന്‍ മോദിക്കൊപ്പം (ഫയല്‍)
നിര്‍മല സീതാരാമന്‍ മോദിക്കൊപ്പം (ഫയല്‍)

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തി. ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിസന്ധിയെ നേരിടുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സാമ്പത്തിക പ്രതിസന്ധി തൊഴില്‍ രംഗത്തെ രൂക്ഷമായി ബാധിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ വാഹന ബിസിനസ് രംഗം വന്‍ വെല്ലുവിളികളെ നേരിടുകയാണെന്നും മാന്ദ്യസമാനമായ അവസ്ഥയാണ് മേഖലയില്‍ ഉള്ളതെന്നും വാര്‍ത്തകള്‍ വന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അടിയന്തരമായി ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇല്ലെങ്കിലും മാന്ദ്യാവസ്ഥ നേരിടുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാവുമെ്ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിപ്പിച്ച് വിപണിയില്‍ പണമെത്തുന്ന അവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം എന്നാണ് അറിയുന്നത്. അടിസ്ഥാന സൗകര്യവികസന രംഗത്ത് കൂടുതല്‍ പണം ഇറക്കുന്നതോടെ വളര്‍ച്ച പിടിച്ചുനിര്‍ത്താനാവുമെന്നാണ് നിഗഗനം. 

കഴിഞ്ഞയാഴ്ച ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വ്യവസായ പ്രമുഖര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ലക്ഷം കോടിയുടെയെങ്കിലും ഉത്തേജക പാക്കേജ് ഉണ്ടെങ്കിലേ കാര്യങ്ങള്‍ മെച്ചപ്പെടുത്താനാവൂ എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. 

വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ ബിബേക് ഡെബ്രോയുമായും ധനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com