ട്വിറ്റര്‍ പണിമുടക്കി, പ്രധാന പ്രശ്‌നം ഇന്ത്യയിലും ജപ്പാനിലും; കാരണം അവ്യക്തം

ട്വിറ്ററില്‍ ലോഗിന്‍ ചെയ്യാനും, ലോഗൗട്ട് ചെയ്യാനും, പേജിലെ കണ്ടന്റുകള്‍ റിഫ്രഷ് ചെയ്യാനും സാധിക്കുന്നില്ല
ട്വിറ്റര്‍ പണിമുടക്കി, പ്രധാന പ്രശ്‌നം ഇന്ത്യയിലും ജപ്പാനിലും; കാരണം അവ്യക്തം

മൂഹമാധ്യമമായ ട്വിറ്റര്‍ നിശ്ചലമായി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഫേസ്ബുക്ക് പണിമുടക്കിയത്. ട്വിറ്ററില്‍ ലോഗിന്‍ ചെയ്യാനും, ലോഗൗട്ട് ചെയ്യാനും, പേജിലെ കണ്ടന്റുകള്‍ റിഫ്രഷ് ചെയ്യാനും സാധിക്കുന്നില്ല. 

ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും പ്രശ്‌നം നേരിടുന്നത്. എന്നാല്‍, ഇതിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഒരേപോലെ പ്രശ്‌നം നേരിടുന്നുണ്ട്. 

യുകെ, സൗത്ത് അമേരിക്ക, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നീ ഭാഗങ്ങളിലും പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് സൂചന. ഡൗണ്‍ ആയി അരമണിക്കൂറിന് ശേഷം 8.30ടെ പല ഭാഗങ്ങളിലും ട്വിറ്റര്‍ ലഭിച്ചെങ്കിലും, ഇന്ത്യയിലെ പല ഭാഗങ്ങളിലും ലഭിച്ചില്ല. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയ്ക്ക് പ്രശ്‌നം നേരിടുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com