ഇനി ഇതില്ലാതെ ഡല്‍ഹിയിലേക്ക് വണ്ടിയും കൊണ്ട് പ്രവേശിക്കാമെന്ന് കരുതേണ്ട

ഈ സംവിധാനം നഗരാതിര്‍ത്തികളിലെ വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ പ്രാബല്യത്തിലായെന്ന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഇനി ഇതില്ലാതെ ഡല്‍ഹിയിലേക്ക് വണ്ടിയും കൊണ്ട് പ്രവേശിക്കാമെന്ന് കരുതേണ്ട

ഡല്‍ഹി: ഇനിമുതല്‍ ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്ക് റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ ടാഗ് വേണമെന്ന് നിര്‍ബന്ധമാക്കി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആണ് പുതിയ നിയമം നടപ്പിലാക്കുന്നത്. വാഹനഗതാഗതം സുഗമമാക്കാനും മലിനീകരണതോത് കുറയ്ക്കാനുമാണ് കോര്‍പറേഷന്റെ പുതിയ നീക്കം.

ഈ സംവിധാനം നഗരാതിര്‍ത്തികളിലെ വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ പ്രാബല്യത്തിലായെന്ന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. തിരക്കേറിയ 13 ടോള്‍ പ്ലാസകളിലാണ് ഇത് നടപ്പിലാക്കിയിട്ടുള്ളത്. നിലവില്‍, ഒരു വാഹനത്തിന് ടോള്‍പ്ലാസ കടന്നുപോവാന്‍ 20 സെക്കന്‍ഡുകള്‍ വേണം. എന്നാല്‍, റേഡിയോ ഫ്രീക്വന്‍സി ടാഗ് സംവിധാനം നടപ്പാവുന്നതോടെ ഇത് അഞ്ചുസെക്കന്‍ഡായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടാഗില്ലാത്ത വാഹനങ്ങളെ ആദ്യഘട്ടത്തില്‍ പിഴയീടാക്കി  കടത്തിവിടും. മൂന്നാഴ്ചയ്ക്കുശേഷം ടാഗില്ലാത്ത വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com