പുതുക്കിയ മൊബൈൽ ഫോൺ കോൾ നിരക്ക് വർധന ഇന്ന് മുതൽ, ഇന്‍റര്‍നെറ്റ് നിരക്കും കൂടും

പ്രീപെയ്ഡ് നിരക്കുകളിൽ 25 മുതൽ 42 ശതമാനംവരെയാണ് വർധന. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്‌ചയും നിലവില്‍ വരും
പുതുക്കിയ മൊബൈൽ ഫോൺ കോൾ നിരക്ക് വർധന ഇന്ന് മുതൽ, ഇന്‍റര്‍നെറ്റ് നിരക്കും കൂടും

തിരുവനന്തപുരം : മൊബൈൽ ഫോൺ സേവന ദാതാക്കളായ വൊഡഫോൺ –-ഐഡിയയും ഭാരതി എയർടെലും പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. മൊബൈൽ ഫോൺ കോൾ, ഇന്‍റര്‍നെറ്റ് നിരക്ക് വർധനയാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.  പ്രീപെയ്ഡ് നിരക്കുകളിൽ 25 മുതൽ 42 ശതമാനംവരെയാണ് വർധന. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്‌ചയും നിലവില്‍ വരും.

രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകളാണ് വര്‍ധിക്കുന്നത്. വൊഡഫോൺ - ഐഡിയയും എയർടെല്ലും മറ്റു മൊബൈൽ നെറ്റ് വർക്കുകളിലേക്ക്‌ നൽകിയിരുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജ് പരിധിയുള്ളതാകും. അധികം വരുന്ന ഓരോ മിനിറ്റിനും ആറു പൈസവീതം ഈടാക്കും. മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക.

എയർടെല്ലിന്റെ ഏറ്റവും ജനപ്രീതിയുള്ള 19 രൂപയുടെ അടിസ്ഥാന പ്ലാൻ മാറ്റമില്ലാതെ തുടരുമെന്ന് കമ്പനി പറയുന്നു. രണ്ടു ദിവസ കാലാവധിയും 150 എംബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും കിട്ടുന്ന പ്ലാനാണിത്. ടെലികോം കമ്പനികളുടെ നഷ്ടം കൂടിയ സാഹചര്യത്തിലാണ് നിരക്ക് വർധന.  ബിഎസ്എന്‍എല്ലും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ട്രായിക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com