ഇനി 25,000 രൂപ എന്ന പരിധിയില്ല; ഏത് പോസ്റ്റ് ഓഫീസിലും ഉയര്‍ന്ന തുക നിക്ഷേപിക്കാം

എത്ര ഉയര്‍ന്ന തുകയ്ക്കുളള ചെക്കായാലും ഏത് പോസ്റ്റ് ഓഫീസിലും സ്‌മോള്‍ സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അക്കൗണ്ടുടമയ്ക്ക് അവസരം
ഇനി 25,000 രൂപ എന്ന പരിധിയില്ല; ഏത് പോസ്റ്റ് ഓഫീസിലും ഉയര്‍ന്ന തുക നിക്ഷേപിക്കാം

ന്യൂഡല്‍ഹി: എത്ര ഉയര്‍ന്ന തുകയ്ക്കുളള ചെക്കായാലും ഏത് പോസ്റ്റ് ഓഫീസിലും സ്‌മോള്‍ സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അക്കൗണ്ടുടമയ്ക്ക് അവസരം. നിലവില്‍ 25,000 രൂപ വരെ മാത്രമേ ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നുളളൂ.

ഡിസംബര്‍ രണ്ടിന് പോസ്റ്റ് ഓഫീസ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡെപ്പോസിറ്റ്(ആര്‍ഡി) എന്നിവയ്‌ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. സേവിങ്‌സ് അക്കൗണ്ടുടമയ്ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അക്കൗണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകള്‍വഴി 25,000 രൂപയിലധികം നിക്ഷേപിക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയവയില്‍ മറ്റു ബ്രാഞ്ചുകളില്‍ വഴി ഉയര്‍ന്ന തുക നിക്ഷേപിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം.

ഇതോടെ രാജ്യത്തെ ഏതുപോസ്റ്റ് ഓഫീസില്‍നിന്നും നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് 25,000 രൂപയിലധികം മൂല്യമുള്ള ചെക്ക് നിക്ഷേപിക്കാം. അതേസമയം ചെക്കുവഴി 25,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ തുക പിന്‍വലിക്കണമെങ്കില്‍ അക്കൗണ്ടുള്ള നിങ്ങളുടെ പോസ്റ്റ് ഓഫീസില്‍തന്നെ പോകേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com