പിടിവിട്ട് മേലേയ്ക്ക് ഡീസല്‍ വില ; ഒരാഴ്ചയ്ക്കിടെ കൂടിയത് ഒരുരൂപ 11 പൈസ, പെട്രോള്‍ വിലയിലും വര്‍ധന

സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ ഇന്ന് 11 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്
പിടിവിട്ട് മേലേയ്ക്ക് ഡീസല്‍ വില ; ഒരാഴ്ചയ്ക്കിടെ കൂടിയത് ഒരുരൂപ 11 പൈസ, പെട്രോള്‍ വിലയിലും വര്‍ധന

കൊച്ചി : ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ ഇന്ന് 11 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരാഴ്ച കൊണ്ട് കൂടിയത് ലിറ്ററിന് ഒരു രൂപ 11 പൈസയാണ്. പെട്രോള്‍ വിലയില്‍ ആറ് പൈസയും കൂടി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 82 പൈസയായി. പെട്രോള്‍ വിലയും കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 76 രൂപ 76 പൈസയാണ്.

തിരുവനന്തപുരത്ത് ഡീസല്‍ വില 72 രൂപ 19 പൈസയാണ്. പെട്രോള്‍ വില 78 രൂപ 13 പൈസയും. കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 71 രൂപ 16 പൈസ, 77 രൂപ 10 പൈസ എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com