ഈ എടിഎം കാര്‍ഡുകള്‍ ഉപയോഗശൂന്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം!; മുന്നറിയിപ്പ്

എസ്ബിഐയുടെ മാത്രമല്ല, എല്ലാ ബാങ്കുകളുടെയും മാഗ്‌നറ്റിക്ക് സ്ട്രിപ്പുളള എടിഎം കാര്‍ഡുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രവര്‍ത്തനരഹിതമാകും
ഈ എടിഎം കാര്‍ഡുകള്‍ ഉപയോഗശൂന്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം!; മുന്നറിയിപ്പ്

മുംബൈ:  എസ്ബിഐയുടെ മാത്രമല്ല, എല്ലാ ബാങ്കുകളുടെയും മാഗ്‌നറ്റിക്ക് സ്ട്രിപ്പുളള എടിഎം കാര്‍ഡുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രവര്‍ത്തനരഹിതമാകും.  ഇത്തരം കാര്‍ഡുകള്‍ കൈവശമുളളവര്‍ ഉടന്‍ തന്നെ ചിപ്പ് കാര്‍ഡിലേക്ക് മാറണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യൂറോപേ, മാസ്റ്റര്‍കാര്‍ഡ്, വിസ എന്നിവയെ അടിസ്ഥാനമാക്കിയുളള ചിപ്പ്കാര്‍ഡിലേക്ക് മാറാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ മാഗ്‌നറ്റിക്ക് സ്ട്രിപ്പുളള എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്നും റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മാഗ്‌നറ്റിക്ക് സ്ട്രിപ്പുളള കാര്‍ഡുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് അവ മാറ്റി ചിപ്പ് കാര്‍ഡ് വാങ്ങണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊതുമേഖല, സ്വകാര്യമേഖല എന്നിങ്ങനെ വേര്‍തിരിവ് ഇല്ലാതെ എല്ലാ ബാങ്കുകളുടെയും മാഗ്‌നറ്റിക്ക് സ്ട്രിപ്പ് കാര്‍ഡുകള്‍ ജനുവരി ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ എസ്ബിഐക്ക് പുറമേ, പിഎന്‍ബി, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ഉള്‍പ്പെടെ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കുകളുടെ എല്ലാം മാഗ്‌നറ്റിക്ക് സ്ട്രിപ്പ് കാര്‍ഡുകള്‍ ഡിസംബര്‍ 31ന് പ്രവര്‍ത്തനരഹിതമാകും.

ബാങ്കിങ് മേഖലയിലെ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരണം. ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകള്‍ വര്‍ധിപ്പിച്ചുവരുന്ന പശ്ചാാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം. അതത് ബാങ്കിന്റെ നെറ്റ് ബാങ്കിങ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പുതിയ ചിപ്പ് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. ഇ സര്‍വീസസ് എന്ന സെക്ഷനില്‍ ക്ലിക്ക് ചെയ്ത് എടിഎം കാര്‍ഡ് സര്‍വീസസ് തെരഞ്ഞെടുത്താണ് അപേക്ഷിക്കേണ്ടത്. ഇതില്‍ റിക്വസ്റ്റ് എടിഎം/ഡെബിറ്റ് കാര്‍ഡ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് വേണം അപേക്ഷിക്കാന്‍ എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഏതുതരത്തിലുളള കാര്‍ഡ്, പേര്, അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ കൈമാറിയാല്‍ പുതിയ കാര്‍ഡ് ലഭിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com