പ്രിയപ്പെട്ടവർക്ക് പുതുവർഷം ആശംസിക്കു; ഈ വാട്സാപ്പ് സ്റ്റിക്കറുകളിലൂടെ

ഈ പുതുവര്‍ഷത്തില്‍ പ്രിയപ്പെട്ടവർക്ക് വാട്സാപ്പ് വഴി ആശംസ അർപ്പിക്കാൻ പുതുമയുള്ള എന്തെങ്കിലും തിരഞ്ഞെടുക്കാം
പ്രിയപ്പെട്ടവർക്ക് പുതുവർഷം ആശംസിക്കു; ഈ വാട്സാപ്പ് സ്റ്റിക്കറുകളിലൂടെ

കൊച്ചി: ഈ പുതുവര്‍ഷത്തില്‍ പ്രിയപ്പെട്ടവർക്ക് വാട്സാപ്പ് വഴി ആശംസ അർപ്പിക്കാൻ പുതുമയുള്ള എന്തെങ്കിലും തിരഞ്ഞെടുക്കാം. പറഞ്ഞു പഴകിയ ആശംസാ വാക്യങ്ങൾക്ക് പകരം രസകരമായവ കണ്ടെത്താം. 

വാട്‌സാപ്പ് സ്റ്റിക്കറുകള്‍ അതിനായി ഉപയോഗിക്കാം. ഔദ്യോഗികമായി വാട്‌സാപ്പ് ന്യൂ ഇയര്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയിട്ടില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി നിരവധി തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

New Year Stickers for WhatsApp, WAStickerApps Happy New Year stickers പോലുള്ള ആപ്ലിക്കേഷനുകള്‍ അതില്‍ ചിലതാണ്. ഇത് കൂടാതെ നിരവധി സ്റ്റിക്കര്‍ ആപ്ലിക്കേഷനുകളുണ്ട്. പുതുവര്‍ഷ രാത്രിയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആശംസയറിയിക്കാന്‍ ഈ സ്റ്റിക്കറുകള്‍ പ്രയോജനപ്പെടുത്താം. 

സ്റ്റിക്കര്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. റേറ്റിങും, റിവ്യൂകളും പരിശോധിക്കണം. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സ്റ്റിക്കര്‍ ആപ്പുകള്‍ ലഭ്യമല്ല. 

തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റിക്കറുകള്‍ വാട്‌സാപ്പിലേക്ക് സേവ് ചെയ്യാം. ചാറ്റ് ബോക്‌സിന് ഇടത് വശത്തുള്ള ഇമോജി ബട്ടന്‍ ക്ലിക്ക് ചെയ്യുക. താഴെ Gif എന്നതിന്റെ വലത് ഭാഗത്തായുള്ള ചതുരാകൃതിയിലുള്ള സ്റ്റിക്കര്‍ ചിഹ്നം തിരഞ്ഞെടുത്താല്‍ സ്റ്റിക്കറുകള്‍ കാണാം. അതില്‍ ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് അയക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com