ആമസോണിന് ഇരുട്ടടിയായി ഇ- കൊമേഴ്‌സ് പരിഷ്‌കാരം ; ഇന്ത്യയില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

വ്യാഴാഴ്ച മുതല്‍ ആമസോണില്‍ ഏറ്റവുമധികം സാധനങ്ങള്‍ വിറ്റഴിച്ചുകൊണ്ടിരുന്ന ക്ലൗഡ് ടെയില്‍ ലഭ്യമല്ലാതെയായി. ഷോപ്പേര്‍സ് സ്റ്റോപ്പെന്ന വസ്ത്രങ്ങളുടെ സൈറ്റും നേരത്തെ ഇന്ത്യയിലേക്കുള്ള വിതരണം
ആമസോണിന് ഇരുട്ടടിയായി ഇ- കൊമേഴ്‌സ് പരിഷ്‌കാരം ; ഇന്ത്യയില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

മുംബൈ: ഒറ്റ രാത്രി കൊണ്ട് ആമസോണ്‍ ഇന്ത്യയുടെ സൈറ്റില്‍ നിന്ന് മൊബൈല്‍ ചാര്‍ജറുകളും, എക്കോ സ്പീക്കറുകളും, ബാറ്ററികളുമുള്‍പ്പടെ നൂറ് കണക്കിന് സാധനങ്ങള്‍ അപ്രത്യക്ഷമായി. ഓണ്‍ലൈന്‍ ഷോപ്പിങിന് സൈറ്റില്‍ കയറിയവര്‍ നിരാശരായി.  ഇന്ത്യയിലെ ഇ- കൊമേഴ്‌സ് ചട്ടങ്ങളില്‍ മാറ്റമുണ്ടായതിനാലാണ് പല ഉത്പന്നങ്ങളും പിന്‍വലിക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യയുടെ വക്താക്കള്‍ അനൗദ്യോഗികമായി വെളിപ്പെടുത്തുകയായിരുന്നു. മറ്റൊരു മാര്‍ഗ്ഗവുമില്ലാതിരുന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡിസംബറില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയില്‍ നടത്തുന്നതിനുള്ള നിയമം പരിഷ്‌കരിച്ചതോടെ തന്നെ ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നിരുന്നു. ഓണ്‍ലൈന്‍ ഷോപിങ് സൈറ്റുകള്‍ നല്‍കുന്ന വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ചെറുകിട കച്ചവടക്കാരുടെ ജീവിത മാര്‍ഗ്ഗം തടസ്സപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ളഡിസ്‌കൗണ്ടുകളും ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാര്‍ പരിമിതപ്പെടുത്തിയിരുന്നു. 

ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആമസോണില്‍ ഏറ്റവുമധികം സാധനങ്ങള്‍ വിറ്റഴിച്ചുകൊണ്ടിരുന്ന ക്ലൗഡ് ടെയില്‍ ലഭ്യമല്ലാതെയായി. ഷോപ്പേര്‍സ് സ്റ്റോപ്പെന്ന വസ്ത്രങ്ങളുടെ സൈറ്റും നേരത്തെ ഇന്ത്യയിലേക്കുള്ള വിതരണം അവസാനിപ്പിച്ചിരുന്നു. 

സൈറ്റില്‍ നിന്നും നീക്കം ചെയ്ത സാധനങ്ങളുടെ സ്ഥാനത്ത്  'ഇപ്പോള്‍ ലഭ്യമല്ല' എന്ന അറിയിപ്പ് മാത്രമാണ് നിലവില്‍ ഉള്ളത്. താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്പന്നങ്ങള്‍ ഇനി ഇന്ത്യയില്‍ വില്‍ക്കാനാവുമോ എന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് കമ്പനി മേധാവികള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com