കേരളത്തില്‍ നാലിടത്ത് ചെലവുകുറഞ്ഞ ദ്രവീകൃത പ്രകൃതിവാതക സ്റ്റേഷനുകള്‍

കേരളത്തില്‍ നാലിടത്ത് ചെലവുകുറഞ്ഞ ദ്രവീകൃത പ്രകൃതിവാതക സ്റ്റേഷനുകള്‍

കേരളത്തില്‍ നാലു കേന്ദ്രങ്ങളില്‍ ചെലവു കുറഞ്ഞ ദ്രവീകൃത പ്രകൃതിവാതക സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് സിഎംഡി പ്രഭാത് സിങ്

എറണാകുളം: കേരളത്തില്‍ നാലു കേന്ദ്രങ്ങളില്‍ ചെലവു കുറഞ്ഞ ദ്രവീകൃത പ്രകൃതിവാതക സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് സിഎംഡി പ്രഭാത് സിങ്. തിരുവനന്തപുരം, കൊച്ചി, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ദ്രവീകൃത പ്രകൃതിവാതക സ്‌റ്റേഷനുകള്‍ സ്ഥാപിക്കുക. ഈ സ്‌റ്റേഷനുകളില്‍ എല്‍എന്‍ജിക്കൊപ്പം സിഎന്‍ജിയും ലഭ്യമാകുമെന്ന് എറണാകുളം പ്രസ്‌ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ദ്രവീകൃത പ്രകൃതിവാതകം വാഹനഇന്ധനമായി ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കൊച്ചിമംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി ജൂണില്‍ പൂര്‍ത്തിയാകും. ഡീസലിനേക്കാള്‍ 25 ശതമാനം ചെലവു കുറഞ്ഞ ദ്രവീകൃത പ്രകൃതിവാതകം നേരിട്ടു വാഹന ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിയുടെ പരീക്ഷണ ഓട്ടം രാജ്യത്ത് ആദ്യമായി ഡല്‍ഹി-മുംബൈ റൂട്ടില്‍ നടപ്പാക്കും. ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മുംബൈ-തിരുവനന്തപുരം റൂട്ടിലും ബസ് ഓടിക്കും. ഇതിനു മുന്നോടിയായി കൊച്ചി എല്‍എന്‍ജി പ്ലാന്റില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ചുള്ള ബസുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com