റേഡിയേഷന്‍ പുറന്തള്ളുന്നതിലും ഷവോമി മുന്നില്‍ , കുറവ് സാംസങ്; 0.60 ല്‍ കുറവുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് സുരക്ഷിതമെന്ന് പഠന റിപ്പോര്‍ട്ട്

ചൈനീസ് കമ്പനികളായ ഒപ്പോയുടെയും വിവോയുടെയും ഫോണുകള്‍ ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് പരിശോധിച്ചിട്ടില്ല. റേഡിയേഷന്‍ തോത് 0.60 ല്‍ കൂടുതലുള്ള ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും ഫെഡറല്‍ 
റേഡിയേഷന്‍ പുറന്തള്ളുന്നതിലും ഷവോമി മുന്നില്‍ , കുറവ് സാംസങ്; 0.60 ല്‍ കുറവുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് സുരക്ഷിതമെന്ന് പഠന റിപ്പോര്‍ട്ട്


സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയില്‍ മാത്രമല്ല, റേഡിയേഷന്റെ അളവിലും ഒന്നാമതാണ് ഷവോമിയുടെ ഫോണുകളെന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്റേതാണ് റിപ്പോര്‍ട്ട്.സ്മാര്‍ട്ട്‌ഫോണ്‍ പുറന്തള്ളുന്ന റേഡിയേഷന്‍ അനുസരിച്ചാണ് റിപ്പോര്‍ട്ടില്‍ ഹാന്‍ഡ്‌സെറ്റുകളെ തരംതിരിച്ചിരിക്കുന്നത്.

1.75 വാട്ട്‌സ്/ കിലോഗ്രാം റേഡിയേഷനാണ് ഷവോമിയുടെ എംഐ എ വണ്‍  സെറ്റ് പുറന്തള്ളുന്നത്. തൊട്ടു പിന്നാലെ വണ്‍ പ്ലസിന്റെ 5 ടി മോഡലാണ്(1.68). ഇരു കമ്പനികളുടെയും മറ്റ് ഫോണുകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത്.  ഷവോമി പുറത്തിറക്കുന്ന മോഡലുകളില്‍ റെഡ്മി നോട്ട് 5 മാത്രമാണ് താരതമ്യേനെ കുറവ് റേഡിയേഷന്‍ പുറത്ത് വിടുന്നത്. 

ആപ്പിളിന്റെ ഐഫോണുകളില്‍ ഐ ഫോണ്‍ 7 ആയിരുന്നു വില്ലന്‍.1.38 വാട്ട്/ കിലോ 7 പുറത്ത് വിട്ടിരുന്നപ്പോള്‍ പിന്നീടിറങ്ങിയ പുതിയ മോഡലുകളില്‍ ഇത് .99, .92 എന്നിങ്ങനെയായി ചുരുങ്ങി.

 സാംസങിന്റെ ഫോണുകളാണ് റേഡിയേഷന്‍ ഏറ്റവും കുറഞ്ഞതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗാലക്‌സി നോട്ട് 8 വെറും 0.17 റേഡിയേഷനാണ് പുറത്ത് വിടുന്നത്. മോട്ടറോളയുടെ മോട്ടോ ജി5 പ്ലസ് (0.30), സാംസങിന്റെ തന്നെ ഗാലക്‌സി എസ് 8(0.32), എല്‍ ജി (0.17) എന്നിങ്ങനെയാണ് റേഡിയേഷന്‍ തോത്.

 ചൈനീസ് കമ്പനികളായ ഒപ്പോയുടെയും വിവോയുടെയും ഫോണുകള്‍ ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് പരിശോധിച്ചിട്ടില്ല. റേഡിയേഷന്‍ തോത് 0.60 ല്‍ കൂടുതലുള്ള ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും ഫെഡറല്‍ ഓഫീസ് മുന്നോട്ട് വച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളിലെ റേഡിയേഷന്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുവെങ്കിലും ഉപയോഗം പരമാവധി സൂക്ഷിക്കണമെന്ന് തന്നെയാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. രക്തചംക്രമണ വ്യവസ്ഥ തെറ്റുക, തലയില്‍ മുഴകള്‍ ഉണ്ടാവുക, പ്രത്യുത്പാദനശേഷി കുറയുക തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പല ആരോഗ്യപ്രവര്‍ത്തകരും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com