ബ്രേക്ക് ഫാസ്റ്റിന് ഡോണറ്റ്, അത്താഴത്തിന് ഫൈവ് സ്റ്റാര്‍ ഫുഡ് ; ട്രെയിന്‍ 18 അല്‍പ്പം പോഷാണ് !

റെയില്‍വേയുടെ ഔദ്യോഗിക വിഭാഗമായ ഐആര്‍സിടിസിക്കാണ് ട്രെയിന്‍ 18 ലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ചുമതല. മികച്ച ഭക്ഷണം നല്‍കുന്നതിന് പുറമേ ഹാന്‍ഡ് സാനിറ്റൈസറുകളും യാത്രക്കാര്‍ക്ക്
ബ്രേക്ക് ഫാസ്റ്റിന് ഡോണറ്റ്, അത്താഴത്തിന് ഫൈവ് സ്റ്റാര്‍ ഫുഡ് ; ട്രെയിന്‍ 18 അല്‍പ്പം പോഷാണ് !

ന്യൂഡല്‍ഹി:  സൗകര്യങ്ങള്‍ക്കൊണ്ട് യാത്രക്കാരുടെ മനസ്സ് മാത്രമല്ല, വയറും നിറയ്ക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ പദ്ധതി. ഫെബ്രുവരി 15 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഡല്‍ഹി- വാരണാസി ട്രെയിന്‍ 18 നിലാണ് രുചികരമായ ഭക്ഷണവും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.

സമയ നഷ്ടം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാമെന്നതാണ് ട്രെയിന്‍ 18 ന്റെ പ്രധാന ഗുണം. ഇതിന് പുറമേയാണ് യാത്രക്കാര്‍ക്ക് പ്രഭാത ഭക്ഷണമായി മഫിനുകളും ഡോണറ്റും നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഡോണറ്റില്‍ പരിഷ്‌കാരം ഒതുങ്ങിയെന്ന് കരുതേണ്ട, കുറച്ച് കൂടി പരിഷ്‌കാരം വരുത്തിയിട്ടുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കാണ്‍പൂരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ആവി പറക്കുന്ന രാത്രി ഭക്ഷണവും ട്രെയിന്‍യാത്രക്കാര്‍ക്ക് ലഭ്യമാക്കും. അലഹബാദില്‍ നിന്നാവും ഉച്ചഭക്ഷണം. ഇതിനായുള്ള ഭക്ഷണശാലയുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും റെയില്‍വേ അറിയിച്ചു.

റെയില്‍വേയുടെ ഔദ്യോഗിക വിഭാഗമായ ഐആര്‍സിടിസിക്കാണ് ട്രെയിന്‍ 18 ലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ചുമതല. മികച്ച ഭക്ഷണം നല്‍കുന്നതിന് പുറമേ ഹാന്‍ഡ് സാനിറ്റൈസറുകളും യാത്രക്കാര്‍ക്ക് ലഭ്യമാക്കും.
എട്ട് മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും വാരണാസിയില്‍ എത്തിച്ചേരുന്നത്. രാവിലെ പുറപ്പെടുന്ന ട്രെയിന്‍ ആണെങ്കില്‍ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുറമേ സ്‌നാക്‌സ് കൂടി ലഭ്യമാക്കും. 

മണിക്കൂറില്‍ 180 കിലോമീറ്റര്‍ സ്പീഡിലാണ് ട്രെയിന്‍ സഞ്ചരിക്കുക. എക്‌സിക്യുട്ടീവ് ക്ലാസ്, ചെയര്‍ കാര്‍ എന്നിങ്ങനെ രണ്ട് തരം ടിക്കറ്റുകളാണ് ട്രെയിന്‍ 18 ല്‍ നിലവില്‍ ഉള്ളത്. ചെയര്‍കാര്‍ നിരക്ക്‌ 1,760 രൂപയും എക്‌സിക്യുട്ടീവ് ക്ലാസില്‍ 3,310 രൂപയുമാണ്. 

 മേക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ട്രെയിനില്‍ യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ അറിയിച്ചു. ബംഗളുരു- ഹൈദരാബാദ് പാതയിലും മുംബൈ -അഹമ്മദാബാദ്, മുംബൈ- കൊല്‍ക്കൊത്ത പാതയിലും വൈകാതെ ട്രെയിന്‍ 18 ഓടിത്തുടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com