അക്കൗണ്ടില്‍ നിന്ന് പണം ചോരാം; ഹിഡന്‍ ആപ്പുകള്‍; പുതിയ തട്ടിപ്പുകള്‍ ഇങ്ങനെയാണ്

മൊബൈല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഏറിവരുന്ന കാലമാണിത്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ തോതില്‍ പണം നഷ്ടമാകുന്ന അവസ്ഥ
അക്കൗണ്ടില്‍ നിന്ന് പണം ചോരാം; ഹിഡന്‍ ആപ്പുകള്‍; പുതിയ തട്ടിപ്പുകള്‍ ഇങ്ങനെയാണ്

മുംബൈ: മൊബൈല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഏറിവരുന്ന കാലമാണിത്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ തോതില്‍ പണം നഷ്ടമാകുന്ന അവസ്ഥ. അത്തരമൊരു തട്ടിപ്പിന്റെ ചുരുളഴിഞ്ഞിരിക്കുകയാണിപ്പോള്‍. 

ഹിഡന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒന്നര ലക്ഷം നഷ്ടമായിരിക്കുകയാണ് ബംഗളൂരുവിലുള്ള മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ നാരായണ്‍ ഹെഗ്‌ഡെ എന്ന വ്യക്തിക്ക്. സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഒഫീസറായാണ് നാരായണ്‍ വിരമിച്ചത്. 

തന്റെ മൊബൈലില്‍ ഇ വാലറ്റ് ഉപയോഗിക്കുന്ന ആളാണ് നാരായണ്‍. പുതിയ ഫോണ്‍ വാങ്ങിയപ്പോള്‍ ആ ഫോണിലേക്ക് ഇ വാലറ്റ് റീ സ്‌റ്റോര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് നാരായണ്‍ കബളിപ്പിക്കപ്പെട്ടത്. റീ സ്‌റ്റോര്‍ ചെയ്യാന്‍ സഹായം തേടി നാരായണ്‍ ഓണ്‍ലൈന്‍ വഴി സെര്‍ച്ച് ചെയ്ത ഒരു വാലറ്റ് ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വളിച്ചു. 

ഏത് ആപ്പും ഡൗണ്‍ലോഡ് ചെയ്യാന്‍ റിക്വസ്റ്റ് അയക്കണമെന്ന നിര്‍ദേശമാണ് നാരായണിന് ലഭിച്ചത്. റിക്വസ്റ്റ് അയച്ചതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം പിന്‍വലിച്ചതായുള്ള മെസേജ് ലഭിച്ചു. പിന്നാലെ ബാങ്കിലേക്ക് വിളിച്ചു ചോദിച്ചപ്പോള്‍ യുപിഐ പ്ലാറ്റ്‌ഫോം വഴി ആദിത്യ ബിര്‍ല പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം പോയതായാണ് വിവരം ലഭിച്ചത്. 

നാരായണ്‍ ഹെഗ്‌ഡെയുടെ അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ ഏതാണ്ട് അഞ്ചോളം തവണ പണം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് തവണ പണം പിന്‍വലിച്ചതായി മാത്രമാണ് മെസേജ് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com