തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രത്തിന് ആര്‍ബിഐ 28000 കോടി നല്‍കും; ബജറ്റ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഇടക്കാല ഡിവിഡന്റ്

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം വട്ടമാണ് കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ലാഭവിഹിതം നല്‍കുന്നത്
തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രത്തിന് ആര്‍ബിഐ 28000 കോടി നല്‍കും; ബജറ്റ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഇടക്കാല ഡിവിഡന്റ്

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിന് 28000 കോടി രൂപയുടെ ഇടക്കാല ഡിവിഡന്റ് നല്‍കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ ലാഭ വിഹിതത്തില്‍ നിന്നുമാണ് ഇത് നല്‍കുക. 

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം വട്ടമാണ് കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്ക് ലാഭവിഹിതം നല്‍കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പായി ബജറ്റില്‍ പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് ഈ തുക വിനിയോഗിക്കുവാനാവും. 

കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കാന്‍ ഇത് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കും. തുര്‍ക്കി കേന്ദ്ര ബാങ്ക് തെരഞ്ഞെടുപ്പിന് മുന്‍പായി സര്‍ക്കാരിന് സഹായം നല്‍കിയ നടപടിയുടെ ചുവടു പിടിച്ചാണ് നീക്കം. കരുതല്‍ ധനം സര്‍ക്കാരിന് നല്‍കുന്നതില്‍ ആര്‍ബിഐ മുന്‍ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. 

എന്നാല്‍ പുതിയ ആര്‍ബിഐ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് ഡിവിഡന്റ് നല്‍കുന്നത്. സര്‍ക്കാരിന് ധനസഹായം നല്‍കാന്‍ മാത്രം മിച്ചമോ, മൂലധനമോ റിസര്‍വ് ബാങ്കിന് ഇപ്പോഴില്ലെന്ന് വ്യക്തമാക്കുന്ന പഠനറിപ്പോര്‍ട്ട് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ലേണിങ് എന്ന സ്ഥാപനം അടുത്തിടെ പുറത്തു വിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com