ആളില്ലാത്ത സീറ്റ് ഓൺലൈനിൽ കണ്ടുപിടിക്കാം; സീറ്റ് ലേ ഔട്ടും റിസർവേഷൻ ചാട്ടും ഇനി വെബ്‌സൈറ്റില്‍ 

ട്രെയിന്‍ കോച്ചുകള്‍ ബര്‍ത്ത് അടിസ്ഥാനത്തില്‍ കാണാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വെയുടെ വെബ്‌സൈറ്റില്‍ ലഭിക്കുക
ആളില്ലാത്ത സീറ്റ് ഓൺലൈനിൽ കണ്ടുപിടിക്കാം; സീറ്റ് ലേ ഔട്ടും റിസർവേഷൻ ചാട്ടും ഇനി വെബ്‌സൈറ്റില്‍ 

വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന മാതൃകയില്‍ ഇനി ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ റിസേര്‍വ്ഡ് സീറ്റുകള്‍ ഏതെല്ലാമാണെന്ന് അറിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. റിസര്‍വേഷന്‍ ചാര്‍ട്ട് കോച്ച് ലേ ഔട്ട് സഹിതം ലഭ്യമാക്കികൊണ്ടാണ് ടിക്കറ്റ് ബുക്കിങ് സുഗമമാക്കികൊണ്ടുള്ള ഇന്ത്യന്‍ റെയില്‍വെയുടെ പരിഷ്‌കരണം.

ട്രെയിനിന്റെ പേരും യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസവും സഹിതം തിരയുകയാണെങ്കില്‍ അതുവരെ ബുക്ക് ചെയ്യപ്പെട്ട സീറ്റുകള്‍ ഏതാണെന്നും അവശേഷിക്കുന്ന സീറ്റുകള്‍ എവിടെയാണെന്നും അറിയാന്‍ കഴിയും. ട്രെയിന്‍ കോച്ചുകള്‍ ബര്‍ത്ത് അടിസ്ഥാനത്തില്‍ കാണാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വെയുടെ വെബ്‌സൈറ്റില്‍ ലഭിക്കുക. 

ഇന്റര്‍നെറ്റില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ലഭ്യമാക്കുന്നതിനൊപ്പം ആളില്ലാത്ത ബര്‍ത്തുകളെ കുറിച്ചുള്ള വിവവരങ്ങളും ഇനിമുതല്‍ അറിയാന്‍ സാധിക്കും. ചാര്‍ട്ട് ഇട്ടതിന് ശേഷമാണ്‌ ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുക. ട്രെയിന്‍ യാത്രയ്ക്ക് നാല് മണിക്കൂര്‍ മുന്‍പാണ് ആദ്യ ചാര്‍ട്ട് തയ്യാറാക്കുന്നത്. യാത്രയ്ക്ക് അര മണിക്കൂര്‍ മുമ്പ് രണ്ടാം ചാര്‍ട്ടും ക്രമീകരിക്കപ്പെടും. ഇത് രണ്ടും വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. ഇതുവഴി ടിടിയുമായി ബന്ധപ്പെട്ട് ആളില്ലാത്ത ബര്‍ത്തുകള്‍ സ്വന്തമാക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. 

ഇന്ത്യന്‍ റെയിന്‍വേയുടെ കീഴിലുള്ള എല്ലാ നെറ്റ്വര്‍ക്കുകളിലും ഈ സേവനം ലഭ്യമാണ്. ബുക്ക് ചെയ്ത സീറ്റുകളും അല്ലാത്തവയും വ്യത്യസ്ത നിറങ്ങളില്‍ കാണാന്‍ കഴിയും. ഇതിനോടൊപ്പം സീറ്റ് പൊസിഷന്‍ കൃത്യമായി മനസിലാക്കാനും യാത്രക്കാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com