ഗൂഗിള്‍ ഡ്യൂവോയില്‍ ഗ്രൂപ്പ് ചാറ്റും ലോ ലൈറ്റ് മോഡും: ഉപയോക്താക്കളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായി

ഡ്യൂവോയില്‍ ഗ്രൂപ്പ് കോളിങ്, ലോ ലൈറ്റ് മോഡ് എന്നീ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. 
ഗൂഗിള്‍ ഡ്യൂവോയില്‍ ഗ്രൂപ്പ് ചാറ്റും ലോ ലൈറ്റ് മോഡും: ഉപയോക്താക്കളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായി

ഗൂഗിളിന്റെ പ്രമുഖ വീഡിയോ ചാറ്റ് പ്ലാറ്റ്‌ഫോമാണ് ഡ്യുവോ. ഈ ആപ്ലിക്കേഷനില്‍ ഗ്രൂപ്പ് ചാറ്റ് ഉള്‍പ്പെടുത്തണമെന്ന് ഉപയോക്താക്കളുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. ഡ്യൂവോയില്‍ ഗ്രൂപ്പ് കോളിങ്, ലോ ലൈറ്റ് മോഡ് എന്നീ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. 

ആപ്പിള്‍ ഫോണുകളിലെ ഫേസ്‌ടൈമിന് സമാനമാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡ്യുവോയുടേത്. ഫേസ്‌ടൈമില്‍ ഒരു സമയം 32 ആളുകള്‍ക്ക് ഗ്രൂപ്പ് വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഡ്യവോയില്‍ ഒരു സമയം ഏഴ് ആളുകള്‍ക്ക് മാത്രമേ ഗ്രൂപ്പ് കോള്‍ ചെയ്യാനാവൂ എന്നതാണ് പ്രത്യേകത.

ഇതിനായി ഉപയോക്താക്കള്‍ ആദ്യം ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കോണ്‍ടാക്റ്റുകളെ ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയാണ് വേണ്ടത്. അതിന് ശേഷം അവര്‍ക്ക് ഒരേ സമയം പരസ്പരം വീഡിയോ കോള്‍ ചെയ്യാവുന്നതാണ്. 

രാത്രി സമയങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ വീഡിയോകോള്‍ ചെയ്യുന്നതിനാണ് 'ലോ ലൈറ്റ് മോഡ്' അവതരിപ്പിക്കുന്നത്. ഈ ഫീച്ചറുകള്‍ എപ്പോള്‍ ഉപയോക്താക്കളില്‍ എത്തുമെന്ന് വ്യക്തമല്ല. 

വാട്‌സ്ആപ്പ് എല്ലാം ഇതിനോടകം ഗ്രൂപ്പ് വീഡിയോകോള്‍ സൗകര്യങ്ങളിലേക്ക് കടന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഡ്യുവോയിലും അധികം വൈകാതെ തന്നെ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് സാധ്യത. ഗൂഗിള്‍ ഡ്യുവോ അവതരിപ്പിച്ചത് മുതല്‍ ഉപയോക്താക്കള്‍ ഏറെ ആവശ്യപ്പെട്ടിരുന്ന ഫീച്ചറാണ് ഗ്രൂപ്പ് കോള്‍. ഒടുവില്‍ ആ ഫീച്ചര്‍ ഡ്യുവോയില്‍ എത്തുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com