സ്മാര്‍ട്ട് ടി വിയ്ക്ക് കുറഞ്ഞത് 2000 രൂപ ; ഉപയോക്താക്കള്‍ക്ക് 'ഹാപ്പി ന്യൂ ഇയര്‍' ആവട്ടെയെന്ന് ഷവോമി

ഉപയോക്താക്കള്‍ക്കുള്ള തങ്ങളുടെ പുതുവര്‍ഷ സമ്മാനമാണിതെന്നും വിലക്കുറവ് പ്രഖ്യാപിച്ചു കൊണ്ട് ഷവോമി പറഞ്ഞു. ഉപയോക്താക്കള്‍ക്ക്  പ്രാപ്യമായ വിലയില്‍ ഏറ്റവും മികച്ച ഗുണനിലവാരത്തില്‍ ഉത്പന്നങ്ങള്‍ പുറത്തിറക
സ്മാര്‍ട്ട് ടി വിയ്ക്ക് കുറഞ്ഞത് 2000 രൂപ ; ഉപയോക്താക്കള്‍ക്ക് 'ഹാപ്പി ന്യൂ ഇയര്‍' ആവട്ടെയെന്ന് ഷവോമി

മുംബൈ: ജിഎസ്ടി കുറഞ്ഞതോടെ ഷവോമിയുടെ സ്മാര്‍ട്ട് ടി വിയ്ക്ക്  കുറഞ്ഞത് 2000 രൂപ. ടിവിയുള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക്  ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായതോടെയാണ് വിലയില്‍ വലിയ ഇടിവുണ്ടായത്. 

ചൈനീസ് കമ്പനിയായ ഷവോമിയുടെ മൂന്ന് ടൈപ്പ് ടിവിക്കാണ് വില കുറഞ്ഞത്. 32 ഇഞ്ചിന്റെ എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4 എയ്ക്ക് 12,499 രൂപയും, 32 ഇഞ്ചിന്റെ എംഐ എല്‍ഇഡി 4 സി പ്രോയ്ക്ക് 13,999 രൂപയും 49 ഇഞ്ചിന്റെ എംഐ എല്‍ഇഡി പ്രോ 4 എ ടിവിക്ക് 30,999 രൂപയുമാണ് പുതിയ വില. 

ഉപയോക്താക്കള്‍ക്കുള്ള തങ്ങളുടെ പുതുവര്‍ഷ സമ്മാനമാണിതെന്നും വിലക്കുറവ് പ്രഖ്യാപിച്ചു കൊണ്ട് ഷവോമി പറഞ്ഞു. ഉപയോക്താക്കള്‍ക്ക്  പ്രാപ്യമായ വിലയില്‍ ഏറ്റവും മികച്ച ഗുണനിലവാരത്തില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഷവോമി വ്യക്തമാക്കി. 32 ഇഞ്ച് ടിവിക്കാണ് ജിഎസ്ടി കുറച്ചിരിക്കുന്നത്. അതില്‍ കൂടുതലുള്ളവയുടെ വിലയില്‍ വലിയ മാറ്റം വന്നിട്ടില്ല.  

ടിവി ഉള്‍പ്പടെ 23 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ച് കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. സിനിമാ ടിക്കറ്റ്, മാര്‍ബിള്‍, പവര്‍ ബാങ്ക്, ചെരിപ്പ, വാക്കിങ് സ്റ്റിക് ,ഡിജിറ്റല്‍ ക്യാമറ തുടങ്ങിയ സാധനങ്ങളും ജിഎസ്ടി കുറച്ചവയുടെ പട്ടികയില്‍ വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com