ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല

തുടര്‍ച്ചയായ ദിവസങ്ങളിലെ കുറവിന് ശേഷമാണ് തിങ്കളാഴ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത്
ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല

കൊച്ചി: ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. കൊച്ചിയില്‍ പെട്രോളിന് 71.68 രൂപയും, ഡീസലിന് 66.98 രൂപയുമാണ് വില. കോട്ടയത്ത് പെട്രോള്‍ ലിറ്ററിന് 70.60 രൂപയും ഡീസലിന് 65.97 രൂപയും, തിരുവനന്തപുരത്ത് പെട്രോളിന് 71.69 രൂപയും ഡീസലിന് 66.98 രൂപയുമാണ് തിങ്കളാഴ്ചത്തെ വിലവര്‍ധനവോടെയുള്ള നിരക്ക്. 

തിങ്കളാഴ്ച പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. പെട്രോളിന് 22 പൈസയും, ഡീസലിന് എട്ട് പൈസയുമാണ് വര്‍ധിച്ചിരുന്നത്. 2019ലെ ആദ്യ വിലവര്‍ധനവായിരുന്നു തിങ്കളാഴ്ചയുണ്ടായത്. 

തുടര്‍ച്ചയായ ദിവസങ്ങളിലെ കുറവിന് ശേഷമാണ് തിങ്കളാഴ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത വിലയിലുണ്ടായ വര്‍ധനവാണ് രാജ്യത്തെ ഇന്ധന വിലയിലും പ്രതിഫലിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com