കയ്യിലൊരു ഐ ഫോണുണ്ടോ? എങ്കില്‍ മാപ്പ് പറയാനും ' ആപ്പു'ണ്ട് !

'എന്റെ പിഴ എന്റെ പിഴ' എന്ന് ലോകത്തോട് വിളിച്ച് പറയുന്നതിന് നോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരു കുഴപ്പമുണ്ട്. ആപ്പ് തയ്യാറാക്കിയ മാപ്പ് ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് ചിലപ്പോള്‍ ആരാധകര്‍ക്ക് തോന്നും
കയ്യിലൊരു ഐ ഫോണുണ്ടോ? എങ്കില്‍ മാപ്പ് പറയാനും ' ആപ്പു'ണ്ട് !

ല്‍പ്പം ജനപ്രീതിയുള്ളവര്‍ക്ക് കുറച്ച് കൂടെ പ്രശസ്തരാവാനുള്ള എളുപ്പമാര്‍ഗ്ഗമായി മാറിക്കൊണ്ടിരിക്കുകയാണ് ആപ്പിള്‍ ഐ ഫോണിലെ മാപ്പ് പറച്ചില്‍ 'ആപ്പുകള്‍'. മുന്‍പ് എപ്പോഴെങ്കിലും ചെയ്ത് പോയ തെറ്റായ/ മോശമായ കാര്യത്തെ കുറിച്ച് പശ്ചാത്തപിക്കുന്നതിനായി ആപ്പിളിന്റെ 'നോട്ട്‌സി' നെ ആശ്രയിക്കാറുണ്ടെന്നാണ് ഏറ്റവും പുതിയ ടെക് വാര്‍ത്തകള്‍ പറയുന്നത്. 

ഈ വര്‍ഷം ആദ്യം ഇത്തരത്തില്‍ മാപ്പ് പറഞ്ഞ് ആരാധകരുടെ പ്രീതി പിടിച്ചു പറ്റിയത് ലേഡി ഗാഗയാണ്. 2013 ലെ മ്യൂസിക് ഷോയ്ക്കിടെ മോശമായി പെരുമാറിയതിനാണ് ലേഡ് ഗാഗ മാപ്പു പറഞ്ഞത്.അന്ന് ചെറുപ്പത്തിന്റെ പക്വതയില്ലായ്മയില്‍ അങ്ങനെ ചെയ്തതിനും നിങ്ങളില്‍ നിന്ന് ഇത്രയും കാലം മറച്ച്  വച്ചതിനും മാപ്പ്, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നായിരുന്നു, ഗാഗയുടെ ആപ്പ് വഴിയുള്ള മാപ്പിന്റെ ഉള്ളടക്കം. 7 കോടിയിലേറെ വരുന്ന ട്വിറ്റര്‍ ആരാധകര്‍ ഉടന്‍ തന്നെ ലേഡിഗാഗയ്ക്ക് പിന്തുണയുമായി ട്വീറ്ററില്‍ എത്തുകയും ചെയ്തു. 

'എന്റെ പിഴ എന്റെ പിഴ' എന്ന് ലോകത്തോട് വിളിച്ച് പറയുന്നതിന് നോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരു കുഴപ്പമുണ്ട്. ആപ്പ് തയ്യാറാക്കിയ മാപ്പ് ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് ചിലപ്പോള്‍ ആരാധകര്‍ക്ക് തോന്നും. അതോടെ സോറി പറഞ്ഞ് ഉണ്ടാക്കാനിരുന്ന സഹതാപ തരംഗം തിരിച്ചടിക്കും. എന്നാലും ചെയ്തുപോയ തെറ്റിന് ഒരു കാലത്തും മാപ്പ് പറയാതിരിക്കുന്നതിനേക്കാള്‍ നല്ലത് മാപ്പ് പറയുന്നത് തന്നെയാണെന്നാണ് സെലിബ്രിറ്റികള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com