വളര്‍ച്ച ഏഴു ശതമാനമായി ഉയരും, ഇന്ധന വില കുറയും: സാമ്പത്തിക സര്‍വെ

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴു ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ
വളര്‍ച്ച ഏഴു ശതമാനമായി ഉയരും, ഇന്ധന വില കുറയും: സാമ്പത്തിക സര്‍വെ

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴു ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനു മുന്നോടിയായി സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ വച്ചു. 

നടപ്പു വര്‍ഷത്തെ 6.8 ശതമാനത്തെ അപേക്ഷിച്ച് അടുത്ത വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂടുമെന്ന് സര്‍വെ പറയുന്നു. ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചയാണു അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത്. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വന്നത് സാമ്പത്തിക രംഗത്ത് അനുകുലമായി പ്രതിഫലിക്കും. 2025ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പം അഞ്ച് ലക്ഷം കോടിയില്‍ എത്തിക്കാന്‍ എട്ടു ശതമാനം വളര്‍ച്ചാ നിരക്കു കൈവരിക്കണമെന്ന് സര്‍വേ പറയുന്നു. 

2018-19 വര്‍ഷത്തെ ധന കമ്മി 3.4 ശതമാനം തന്നെയായിരിക്കുമെന്ന് സര്‍വെ പറയുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. അതേസമയം വിരമിക്കല്‍ പ്രായം ആയുര്‍ദൈര്‍ഘ്യത്തിന് അനുസരിച്ചു ഉയര്‍ത്തുന്നതു പരിഗണിക്കണമെന്നും സര്‍വേയില്‍ നിര്‍ദേശമുണ്ട്. 

ഇന്ധനവിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷ സാമ്പത്തിക സര്‍വെ മുന്നോട്ടുവയ്ക്കുന്നു. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com