വാട്‌സ്ആപ്പിന്റെ ജന്മദിനത്തില്‍ 1000 ജിബി ഡാറ്റ ഫ്രീ! സന്ദേശത്തിന്റെ വസ്തുത എന്താണ്?

വാട്‌സ്ആപ്പിന്റെ ജന്മദനത്തില്‍ 1000 ജിബി ഡാറ്റ ഫ്രീ! സന്ദേശത്തിന്റെ വസ്തുത എന്താണ്?
വാട്‌സ്ആപ്പിന്റെ ജന്മദിനത്തില്‍ 1000 ജിബി ഡാറ്റ ഫ്രീ! സന്ദേശത്തിന്റെ വസ്തുത എന്താണ്?

സാന്‍ഫ്രാന്‍സിസ്‌കൊ: വാട്‌സ്ആപ്പിന്റെ പത്താം 'ജന്മദിന'ത്തില്‍ ആയിരം ജിബി ഡാറ്റ ഫ്രീ! അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദേശം പലര്‍ക്കും കിട്ടിക്കാണും. എന്താണ് ഇതിനു പിന്നിലെ വസ്തുത? 

വെബ്‌സൈറ്റ് ട്രാഫിക് കൂട്ടുന്നതിനായി പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശമാണ് ഇതെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പത്താം ജന്മദിനം വരികയാണെങ്കിലും ഇത്തരമൊരു ഓഫര്‍ നല്‍കിയതിനെക്കുറിച്ച് വാട്‌സ്ആപ്പ് ഒന്നും പറഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള നിരവധി വ്യാജ ഓഫറുകള്‍ മുന്‍പും നല്‍കിയിട്ടുള്ള ഒരു ഡൊമൈനില്‍നിന്നു തന്നെയാണ് ഈ സന്ദേശവും വന്നതെന്ന് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഇസറ്റ് ചൂണ്ടിക്കാട്ടുന്നു. 

വാട്‌സ്ആപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ നിന്നല്ല ഓഫര്‍ സന്ദേശം വന്നതെങ്കിലും വന്‍ പ്രചാരണമാണ് ഇതിനു ലഭിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓഫര്‍ ലഭിക്കും എന്നാണ് സന്ദേശത്തിലുള്ളത്. ലിങ്കിലേക്കു പോയാല്‍ നിരവധി ചോദ്യങ്ങളുള്ള സര്‍വേയാണ് കാണാനാവുക. ഉത്തരങ്ങള്‍ നല്‍കിയാല്‍ അടുത്ത സ്‌റ്റെപ്പ ആയി, സന്ദേശം മുപ്പതു പേര്‍ക്കു ഫോര്‍വേഡ് ചെയ്യണം. സന്ദേശം ഫോര്‍വേഡ് ചെയ്യിച്ച് വെബ് ട്രാഫിക് കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ അഡിഡാസ്, നെസ്ലെ, റോളക്‌സ് തുടങ്ങിയ കമ്പനികളുടെ പേരില്‍ ഇതേ മാതൃകയില്‍ തട്ടിപ്പു നടത്തിയവരാണ് പുതിയ സന്ദേശവുമായി എത്തിയിട്ടുള്ളതാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com