ധനകാര്യം
ഇന്ധനവിലയില്‍ നേരിയ കുറവ് ; പെട്രോളിന് 18 പൈസ കുറഞ്ഞു
പെട്രോളിന് ഇന്ന് 18 പൈസയും ഡീസലിന് 38 പൈസയുമാണ് കുറഞ്ഞത്
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് ഇന്ന് 18 പൈസയും ഡീസലിന് 38 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73 രൂപ 28 പൈസയാണ്. ഡീസല്‍ വില 69 രൂപ 39 പൈസയാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74 രൂപ 59 പൈസയാണ്. ഡീസല്‍ വില 70 രൂപ 73 പൈസയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73.61 രൂപ, 69.71 രൂപ എന്നിങ്ങനെയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ