വിപ്രോയില്‍ നിന്നും അസിം പ്രേംജി വിരമിക്കുന്നു ; റിഷാദ് പ്രേംജി ചെയര്‍മാനാകും

അടുത്തയാഴ്ച 74 വയസ് പൂര്‍ത്തിയാവാനിരിക്കെയാണ് കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അദ്ദേഹം വിരമിക്കുന്നത്.
വിപ്രോയില്‍ നിന്നും അസിം പ്രേംജി വിരമിക്കുന്നു ; റിഷാദ് പ്രേംജി ചെയര്‍മാനാകും

ബംഗളുരു: വിപ്രോയില്‍ നിന്ന് അസിംപ്രേംജി വിരമിക്കുന്നതോടെ ഇന്ത്യന്‍ ഐടി രംഗത്ത് ഒരു യുഗം അവസാനിക്കുകയാണ്. അടുത്തയാഴ്ച 74 വയസ് പൂര്‍ത്തിയാവാനിരിക്കെയാണ് കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അദ്ദേഹം വിരമിക്കുന്നത്. അച്ഛന്‍ നടത്തി വന്ന ഭക്ഷ്യഎണ്ണ കമ്പനിയില്‍ നിന്നും ആഗോള ഐടി പവര്‍ഹൗസിലേക്ക് ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുക്കുകയും ഇന്ത്യയിലെ ഐടി രംഗത്തിന്റെ തലവര മാറ്റിയെഴുതുകയും ചെയ്ത ശേഷമാണ് അസിംപ്രേംജിയെന്ന അതികായന്‍ സ്ഥാനമൊഴിയുന്നത്.

നീണ്ട 53 വര്‍ഷത്തെ സേവനം അസിംപ്രേംജി അവസാനിപ്പിക്കുമ്പോള്‍ മൂത്തമകന്‍ റിഷാദ് പ്രേംജിയാണ് പകരക്കാരനായി എത്തുന്നത്. ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റിഷാദ് 2007 മുതല്‍ വിപ്രോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചീഫ് സ്ട്രറ്റര്‍ജി ഓഫീസറായാണ് നിലവില്‍ ജോലി ചെയ്യുന്നത്. 74.3 ശതമാനം ഓഹരികളാണ് വിപ്രോയില്‍ പ്രേംജി കുടുംബത്തിനുള്ളത്. ബ്ലൂംബര്‍ഗിന്റെ കണക്കനുസരിച്ച് രണ്ട് ലക്ഷം കോടി ഡോളറാണ് വിപ്രോയുടെ ആസ്തി.

ഔദ്യോഗിക ജോലികളില്‍ നിന്ന് വിരമിക്കുകയാണെങ്കിലും ബോര്‍ഡിന്റെ ഫൗണ്ടര്‍ ചെയര്‍മാന്‍ സ്ഥാനത്ത് അസിം പ്രേംജി തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com