റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യധാന്യം ലഭിക്കില്ല ; സമയപരിധി അവസാനഘട്ടത്തില്‍

സംസ്ഥാനത്തെ 3.64 കോടി റേഷന്‍ ഉപഭോക്താക്കളില്‍ 60 ലക്ഷം പേരാണ് ഇനിയും ആധാര്‍ ബന്ധിപ്പിക്കാനുള്ളത്
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യധാന്യം ലഭിക്കില്ല ; സമയപരിധി അവസാനഘട്ടത്തില്‍


തിരുവനന്തപുരം : റേഷന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ ഭക്ഷ്യധാന്യം ലഭിക്കില്ല. ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കും. സംസ്ഥാനത്തെ 3.64 കോടി റേഷന്‍ ഉപഭോക്താക്കളില്‍ 60 ലക്ഷം പേരാണ് ഇനിയും ആധാര്‍ ബന്ധിപ്പിക്കാനുള്ളത്. 

ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയതു മുതല്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും 85 ശതമാനത്തോളം പേര്‍ മാത്രമേ ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളൂ. പലതവണയാണ് കേന്ദ്രം കേരളത്തിന് സമയം നീട്ടി നല്‍കിയത്. 

റേഷന്‍ തിരിമറി തടയുന്നതിന് ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വീണ്ടും മയം നീട്ടി നല്‍കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നടപടി ഊര്‍്ജിതമാക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ശ്രമം ആരംഭിച്ചു. 

റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴും പുതുതായി അംഗങ്ങളെ ചേര്‍ക്കുമ്പോഴും ആധാര്‍ നിര്‍ബന്ധമാക്കി. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം പരിഷ്‌കരിച്ചു. ആധാര്‍ നമ്പര്‍ ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കുന്ന വിധത്തിലാണ് പരിഷ്‌കാരം. 

വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒട്ടേറെപ്പേര്‍ ഒന്നിലധികം റേഷന്‍ കാര്‍ഡില്‍ അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതോടെ ഇത്തരക്കാരെ ഒഴിവാക്കാനാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com