ഇന്ധനം നിറയ്ക്കാന്‍ ഇനി പമ്പുകളില്‍ കാത്തുനില്‍ക്കേണ്ട ; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, സൗദി അരാംകോ തുടങ്ങിയ വന്‍കിട ഭീമന്‍മാര്‍ അവസരം വിനിയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ
ഇന്ധനം നിറയ്ക്കാന്‍ ഇനി പമ്പുകളില്‍ കാത്തുനില്‍ക്കേണ്ട ; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ തേടി പോകുന്നതിനെക്കുറിച്ച് ഇനി ആലോചിക്കുകയേ വേണ്ട. പലചരക്കു സാധനങ്ങള്‍ വാങ്ങുന്ന കൂട്ടത്തില്‍ ഇനി മുതല്‍ പെട്രോളും ഡീസലും വാങ്ങാം. പെട്രോളും ഡീസലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള ക്യാബിനറ്റ് നോട്ട് തയ്യാറാക്കുന്ന തിരക്കിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.

കേന്ദ്രസര്‍ക്കാരിന്റെ നൂറുദിന പരിപാടികളിലൊന്നായി പദ്ധതി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് പെട്രോളിയം മന്ത്രാലയം. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ ഔട്ട്‌ലെറ്റിന് അടിസ്ഥാന സൗകര്യങ്ങളും ബാങ്ക് ഗാരണ്ടിയും വേണമെന്നുള്ള നിബന്ധനയില്‍ ഇളവ് വരുത്തും. 

സാമ്പത്തിക വിദഗ്ധന്‍ കിരീത് പരേഖിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, സൗദി അരാംകോ തുടങ്ങിയ വന്‍കിട ഭീമന്‍മാര്‍ അവസരം വിനിയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇന്ധനം വീടുകളിലെത്തിക്കുന്ന പദ്ധതി നിലവില്‍ പൂനെയില്‍ നടപ്പിലാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com