മള്‍ട്ടിപ്ലക്‌സുകളില്‍ ഇനി ഇ-ടിക്കറ്റ് മാത്രം, കേന്ദ്രം ഉത്തരവിറക്കി 

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇലക്ട്രോണിക് ടിക്കറ്റ് സംവിധാനം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍
മള്‍ട്ടിപ്ലക്‌സുകളില്‍ ഇനി ഇ-ടിക്കറ്റ് മാത്രം, കേന്ദ്രം ഉത്തരവിറക്കി 

ന്യൂഡല്‍ഹി: മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇലക്ട്രോണിക് ടിക്കറ്റ് സംവിധാനം (ഇ-ടിക്കറ്റ്) നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പഴയ മാതൃകയിലുള്ള ടിക്കറ്റുകളുടെ വിതരണം തുടരുന്ന തീയേറ്ററുകളില്‍ നികുതി വെട്ടിപ്പുകള്‍ക്കുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ടിക്കറ്റ് വിതരണം പൂര്‍ണ്ണമായും ഇലക്ട്രോണിക് രൂപത്തിലേയ്ക്ക് മാറ്റാനുള്ള പദ്ധതിക്ക് പിന്നില്‍. 

ഭൂരിഭാഗം തിയേറ്ററുകളും ഇ-ടിക്കറ്റ് സംവിധാനത്തിലേക്ക് മാറിയെങ്കിലും പഴയ സംവിധാനം തുടര്‍ന്നുപോരുന്ന തിയറ്ററുകള്‍ ഇനിയുമുണ്ട്. അവയെയും ഇ-ടിക്കറ്റിങ് രീതിയിലേക്ക് കൊണ്ടുവരികയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. 

ജിഎസ്ടി കൗണ്‍സിലിന്റെ ഈ പുതിയ തീരുമാനത്തിലൂടെ ബി2സി (ബിസിനസ്-2-കസ്റ്റമര്‍) ബിസിനസ്സില്‍ ഇലക്ട്രോണിക് ഇന്‍വൊയിസിന്റെ പരീക്ഷണം സാധ്യമാകും. രജിസ്റ്റേര്‍ഡ് മള്‍ട്ടിപ്ലക്‌സുകള്‍ ഇലക്ട്രോണിക്കായി ടാക്‌സ് ഇന്‍വോയിസ് നല്‍കേണ്ടതുണ്ട്. ഇ-ടിക്കറ്റുകള്‍ ടാക്‌സ് ഇന്‍വൊയിസ് ആയി നല്‍കാവുന്നതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ബി2സി ട്രാന്‍സാക്ഷനുകളില്‍ പലപ്പോഴും ഇടപാടുകള്‍ നേരിട്ട് നടക്കുന്നതുകൊണ്ടുതന്നെ നികുതി ചോര്‍ച്ചയ്ക്ക് കാരണമാകാറുണ്ടെന്നാണ് നികുതി വിദഗ്ധരുടെ വാദം. ഇത് തടയലാവും സര്‍ക്കാര്‍ ലക്ഷ്യം. എല്ലാാ ബി2സി ട്രാന്‍സാക്ഷനുകളിലിം ഇ-ഇന്‍വൊയിസിങ് നിര്‍ബന്ധമാക്കുന്നതിന്റെ തുടക്കമാകും മള്‍ടിപ്ലക്‌സുകളിലെ ഈ മാറ്റം. പരീക്ഷണം വിജയിച്ചാല്‍ മറ്റ് ബി2സി സെഗ്മെന്റുകളിലേക്കും ഈ പരിഷ്‌കരണം നടപ്പിലാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com