നിങ്ങള്‍ക്ക് ആധാര്‍ ഉണ്ടോ?; 30000 രൂപ കിട്ടാം, ചെയ്യേണ്ടത്

ഓണ്‍ലൈന്‍ മത്സരവുമായി രംഗത്തുവന്നിരിക്കുകയാണ് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി
നിങ്ങള്‍ക്ക് ആധാര്‍ ഉണ്ടോ?; 30000 രൂപ കിട്ടാം, ചെയ്യേണ്ടത്

ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടോ?, 30000 രൂപ വരെ സമ്മാനം കിട്ടാം. ഓണ്‍ലൈന്‍ മത്സരവുമായി രംഗത്തുവന്നിരിക്കുകയാണ് യുഐഡിഎ.
.

ആധാറുമായി ബന്ധപ്പെട്ട് 15 ഓണ്‍ലൈന്‍ സര്‍വീസുകള്‍ യുഐഡിഎ നല്‍കുന്നുണ്ട്. ഇതിലേതെങ്കിലും തെരഞ്ഞെടുത്ത് കൂടുതല്‍ സംവേദനക്ഷമവും ആശയസമ്പുഷ്ടവുമായ വീഡിയോ തയ്യാറാക്കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. അതായത് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, ആധാര്‍ കേന്ദ്ര കണ്ടെത്തല്‍, മേല്‍വിലാസം പുതുക്കല്‍ തുടങ്ങി ഓണ്‍ലൈന്‍ വഴി യുഐഡിഎ നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ച് മികച്ച വീഡിയോ തയ്യാറാക്കുന്നവര്‍ക്ക് സമ്മാനം നല്‍കുകയാണ് മത്സരം കൊണ്ട്് ഉദ്ദേശിക്കുന്നത്. 

30 സെക്കന്‍ഡുകള്‍ മുതല്‍ 120 സെക്കന്‍ഡുകള്‍ വരെ ദൈര്‍ഘ്യമുളള വീഡിയോയാണ് മത്സരാര്‍ത്ഥി നല്‍കേണ്ടത്.ഇതില്‍ ആധാറുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നുകൊടുക്കുന്നതും കൂടുതല്‍ ആകര്‍ഷണീയവുമായ വീഡിയോ തെരഞ്ഞെടുത്ത് വിജയിക്ക് സമ്മാനം നല്‍കാനാണ് യുഐഡിഎ തീരുമാനിച്ചിരിക്കുന്നത്. ക്രിയാത്മകവും ആശയസമ്പുഷ്ടവുമായ ഗ്രാഫിക്കല്‍, അനിമേഷന്‍ വീഡിയോയാണ് തയ്യാറാക്കേണ്ടത്.

ജൂലായ് എട്ടാണ് മത്സരത്തില്‍ പങ്കെടുക്കാനുളള അവസാന തീയതി. വിജയിയെ ഓഗസ്റ്റ് 31ന് മുന്‍പ് ഇമെയില്‍ വഴി അറിയിക്കും. ആധാര്‍ കൈവശമുളളവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ആധാറിന്റെ പ്രചാരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com