തത്കാല്‍ ബുക്ക് ചെയ്താലും പണം പോകില്ല, പക്ഷെ ഈ അഞ്ച് കണ്ടീഷനാവണം 

അഞ്ച് കണ്ടീഷനുകളാണ് പണം തിരികെ ലഭിക്കാന്‍ ബാധകം
തത്കാല്‍ ബുക്ക് ചെയ്താലും പണം പോകില്ല, പക്ഷെ ഈ അഞ്ച് കണ്ടീഷനാവണം 

ട്രെയിന്‍ യാത്രയ്ക്ക്‌ ഒരു ദിവസം മുന്‍പ് ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റില്‍ യാത്രചെയ്യാനായില്ലെങ്കില്‍ പണം നഷ്ടമാകുന്നതിന്റെ കഥകള്‍ മാത്രമാണ് ഇതുവരെ കേട്ടിരുന്നത്. എന്നാല്‍ തത്കാലില്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്കും ചില കണ്ടീഷനുകളില്‍ അടച്ച പണം തിരികെ ലഭിക്കാറുണ്ട്. അഞ്ച് കണ്ടീഷനുകളാണ് പണം തിരികെ ലഭിക്കാന്‍ ബാധകം. ഇന്ത്യന്‍ റെയില്‍വെയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ഐആര്‍സിടിസിയില്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

തത്കാല്‍ ബുക്കിങ്ങില്‍ പണം തിരികെ ലഭിക്കുന്നത് താഴേപറയുന്ന അഞ്ച് സാഹചര്യങ്ങളില്‍

  • നിങ്ങള്‍ യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍ ട്രെയില്‍ മൂന്ന് മണിക്കൂറിലധികം വൈകിയെത്തിയാല്‍ പണം തിരികെ ലഭിക്കും. ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ താമസം ഉണ്ടാകുന്നത് ഇതിന് ബാധകമല്ല.
  • ബുക്ക് ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയിരുന്നതില്‍ നിന്ന് വ്യത്യസ്തമായ റൂട്ടിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുന്നതെങ്കില്‍ പണം നഷ്ടമാകില്ല.
  • ബുക്ക് ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയിരുന്നതില്‍ നിന്ന് വ്യത്യസ്തമായ റൂട്ടില്‍ ട്രെയിന്‍ സഞ്ചരിക്കുകയും നിങ്ങള്‍ യാത്ര തുടങ്ങുന്ന സ്റ്റേഷനോ എത്തിച്ചേരേണ്ട സ്‌റ്റേഷനോ പുതിയ റൂട്ടില്‍ അല്ലെങ്കില്‍ പണം മുഴവനായും തിരിച്ച് ലഭിക്കും.
  • തത്ക്കാല്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന കോച്ച് ട്രെയിനില്‍ ഇല്ലാതെവരികയോ അതേ ക്ലാസില്‍ തന്നെ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ ഇരുന്നാലോ പണം തിരികെ ലഭിക്കും.
  • ബുക്ക് ചെയ്ത ക്ലാസ് അല്ലാതെ അതിനേക്കാള്‍ താഴ്ന്ന ക്ലാസില്‍ യാത്രചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ പണം തിരികെ വാങ്ങി യാത്ര റദ്ദാക്കാം. അല്ലാത്തപക്ഷം രണ്ട് ക്ലാസുകളിലെയും ടിക്കറ്റ് ചാര്‍ജിലുള്ള വ്യത്യാസം അനുസരിച്ച തുക തിരികെ കൈപറ്റി യാത്ര ചെയ്യാം.
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com