20രൂപ നാണയവുമായി ധനകാര്യ മന്ത്രാലയം; പുതിയ കോയിന്‍ ഉടന്‍ പുറത്തിറങ്ങും 

പത്ത് രൂപയുടെ നാണയം അവതരിപ്പിച്ച് പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുപത് രൂപ നാണയം പുറത്തിറക്കാനൊരുങ്ങുന്നത്
20രൂപ നാണയവുമായി ധനകാര്യ മന്ത്രാലയം; പുതിയ കോയിന്‍ ഉടന്‍ പുറത്തിറങ്ങും 

ന്യൂഡല്‍ഹി: ഇരുപത് രൂപയുടെ കോയിന്‍ പുറത്തിറക്കാനൊരുങ്ങി ധനകാര്യ മന്ത്രാലയം. 27മില്ലിമീറ്റര്‍ വ്യാസമുള്ള 20 രൂപ കോയിനുകള്‍ അവതരിപ്പിക്കുമെന്നാണ് ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ മന്ത്രാലയം അറിയിച്ചത്. 12വശമുള്ള കോയിനാണ് അവതരിപ്പിക്കുന്നത്. 

നാണയത്തിന്റെ പുറത്തെ വളയം 65ശതമാനം ചെമ്പും 15ശതമാനം സിങ്കും 20ശതമാനം നിക്കലും അടങ്ങിയതാകും. അകത്തെ വളയത്തില്‍ 75ശതമാനം ചെമ്പും 20ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലുമാണ്. 

പത്ത് രൂപയുടെ നാണയം അവതരിപ്പിച്ച് പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുപത് രൂപ നാണയം പുറത്തിറക്കാനൊരുങ്ങുന്നത്. 2009മാര്‍ച്ചിലാണ് പത്ത് രൂപ കോയിന്‍ ആദ്യമായി റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com