വനിതാ ദിനത്തില്‍ വിസ്താരയുടെ സമ്മാനം; വിമാനയാത്രക്കാര്‍ക്ക് ഇനി സാനിറ്ററി നാപ്കിനും

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടാം തിയതി മുതലാണ് #പാഡ്‌സ്ഓണ്‍ബോര്‍ഡ് എന്ന പദ്ധതി ആരംഭിക്കുന്നത്
വനിതാ ദിനത്തില്‍ വിസ്താരയുടെ സമ്മാനം; വിമാനയാത്രക്കാര്‍ക്ക് ഇനി സാനിറ്ററി നാപ്കിനും

ന്യൂഡല്‍ഹി: സ്ത്രീയാത്രികര്‍ക്ക് വിമാനയാത്രയ്ക്കിടെ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാന്‍ പുതിയ പദ്ധതിയുമായി പ്രമുഖ എയര്‍ലൈന്‍ ഗ്രൂപ്പായ വിസ്താര. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടാം തിയതി മുതലാണ് #പാഡ്‌സ്ഓണ്‍ബോര്‍ഡ് എന്ന പദ്ധതി ആരംഭിക്കുന്നത്.

വിമാന യാത്രയില്‍ സാനിറ്ററി നാപ്കിന്‍ നല്‍കുന്ന ആദ്യ എയര്‍ലൈന്‍ കമ്പനിയാകും വിസ്താര. സാനിറ്ററി നാപ്കിനുകള്‍ ഫ്‌ലൈറ്റില്‍ ലഭ്യമാണെന്നും ആവശ്യമെങ്കില്‍ നല്‍കുമെന്നും എല്ലാ വിസ്താര ഫ്‌ലൈറ്റുകളിലും കാമ്പിന്‍ ക്രൂ ജീവനക്കാര്‍ അറിയിപ്പ് നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com