ഏപ്രില്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 50 ശതമാനം നികുതിയിളവ്

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് അവയുടെ നികുതി കുറച്ചത്.
ഏപ്രില്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 50 ശതമാനം നികുതിയിളവ്

പ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്ക് എന്‍പത് ശതമാനം നികുതിയിളവ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. സാധാരണ ഓട്ടോകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 2,000 രൂപ നികുതി അടയ്‌ക്കേണ്ടിവരുമ്പോള്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 1,000 രൂപ അടച്ചാല്‍ മതിയാവും. 

ആദ്യ അഞ്ചുവര്‍ഷത്തേക്കാണ് ഇളവ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് അവയുടെ നികുതി കുറച്ചത്. ഓട്ടോറിക്ഷയല്ലാത്ത മറ്റ് എല്ലാത്തരം ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്കും 25 ശതമാനം നികുതി കുറച്ച് അടച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 

15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി അടയ്‌ക്കേണ്ട വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചുവര്‍ഷത്തെ നികുതിയില്‍ നിന്ന് 25 ശതമാനം കുറച്ച് ബാക്കി പത്തുവര്‍ഷത്തെ നികുതിയും ചേര്‍ത്താണ് അടയ്‌ക്കേണ്ടത്. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ വാഹനനികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൊല്ലം ഡിസംബര്‍ 31വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ നികുതി കുടിശ്ശിക അടയ്ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com