റിപ്പബ്ലിക് ടിവി ഇനി അർണബിന്റെ പൂർണ നിയന്ത്രണത്തിൽ; രാജീവ് ചന്ദ്രശേഖറിൽ നിന്നും ഓഹരികൾ തിരികെ വാങ്ങും

എല്ലാ മേഖലകളിലെയും വൈവിധ്യം ഉൾക്കൊണ്ട് റിപ്പബ്ലിക്കിനെ വളർത്തിയെടുക്കുന്നതിലാണ് താൻ ശ്രദ്ധ നൽകുകയെന്ന് അർണബ് ​ഗോസാമി
റിപ്പബ്ലിക് ടിവി ഇനി അർണബിന്റെ പൂർണ നിയന്ത്രണത്തിൽ; രാജീവ് ചന്ദ്രശേഖറിൽ നിന്നും ഓഹരികൾ തിരികെ വാങ്ങും

 മുംബൈ: റിപ്പബ്ലിക് ടിവി ഇനി മുതൽ എഡിറ്റർ ഇൻ ചീഫും എംഡിയുമായ അർണബ് ​ഗോസ്വാമിയുടെ പൂർണ നിയന്ത്രണത്തിൽ ആകും. എംപിയും പ്രമുഖ സംരംഭകനുമായ രാജീവ് ചന്ദ്രശേഖരന്റെ പക്കലുണ്ടായിരുന്ന ഓഹരികൾ കൂടി തിരികെ വാങ്ങാൻ തീരുമാനിച്ചതോടെയാണ് ചാനൽ പൂർണമായും അർണബിന്റെ കൈയ്യിലേക്ക് എത്തുന്നത്. ചാനലിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നെറ്റ്വർക്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

1200 കോടി രൂപയാണ് നിലവിൽ കമ്പനിയുടെ മൂല്യം. എല്ലാ മേഖലകളിലെയും വൈവിധ്യം ഉൾക്കൊണ്ട് റിപ്പബ്ലിക്കിനെ വളർത്തിയെടുക്കുന്നതിലാണ് താൻ ശ്രദ്ധ നൽകുകയെന്ന് അർണബ് ​ഗോസ്വാമി വ്യക്തമാക്കി.

അതേസമയം തികച്ചും സാമ്പത്തികമായ ഇടപാടാണ് ഇതെന്നും തുടർന്നും റിപ്പബ്ലിക്ക് ടിവിയിൽ ഏഷ്യാനെറ്റ് നാമമാത്രമായ നിക്ഷേപം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com