സഞ്ജീവ് പുരി ഐടിസിയുടെ പുതിയ ചെയര്‍മാന്‍ 

പ്രമുഖ കമ്പനിയായ ഐടിസിയുടെ ചെയര്‍മാനായി സഞ്ജീവ് പുരിയെ നിയമിച്ചു
സഞ്ജീവ് പുരി ഐടിസിയുടെ പുതിയ ചെയര്‍മാന്‍ 

ന്യൂഡല്‍ഹി: പ്രമുഖ കമ്പനിയായ ഐടിസിയുടെ ചെയര്‍മാനായി സഞ്ജീവ് പുരിയെ നിയമിച്ചു.സിഗററ്റ് നിര്‍മാണ കമ്പനിയായിരുന്ന ഇന്ത്യന്‍ ടൊബാക്കൊ കമ്പനിയെ വൈവിധ്യവല്‍ക്കരണത്തിലുടെ ഇന്ത്യയിലെ എണ്ണപ്പെട്ട വ്യവസായ സ്ഥാപനമാക്കി മാറ്റിയ മുന്‍ ചെയര്‍മാന്‍ യോഗേഷ് ചന്ദര്‍ ദേവേശ്വര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വൈ സി ദേവേശ്വറിന്റെ പിന്‍ഗാമിയായാണ് നിയമനം. നിലവില്‍ മാനേജിങ് ഡയറക്ടറാണ് സഞ്ജീവ് പുരി.

1986 ലാണ്  സഞ്ജീവ് പുരി ഐടിസിയില്‍ ചേര്‍ന്നത്. യോഗേഷ് ദേവേശ്വര്‍ തന്റെ നീണ്ടക്കാലത്തെ സേവനകാലയളവിനുളളില്‍ നേടിയെടുത്ത വിവിധ പദവികളിലുടെ തന്നെയാണ് സഞ്ജീവ് പുരിയും കടന്നുവന്നത്. ഐഐടി കാന്‍പൂര്‍, വാര്‍ട്ടണ്‍ സ്‌കൂള്‍ ബിസിനസ്സ് എന്നിവിടങ്ങളിലാണ് സഞ്ജീവ് പുരി ഉപരിപഠനം പൂര്‍ത്തിയാക്കിയത്.

ഐടിസി കമ്പനിയുടെ ബോര്‍ഡില്‍ ഡയറക്ടറായി നിയമിതനാകുന്നതിന് മുന്‍പ് തന്നെ ഇദ്ദേഹം എഫ്എംസിജി ബിസിനസ്സിന്റെ പ്രസിഡന്റായി ചുമതലയേറ്റിരുന്നു. നിലവില്‍ ഈ സ്ഥാനവും വഹിച്ചുവരികയായിരുന്നു. നീണ്ടക്കാലത്തെ സേവനകാലയളവിനുളളില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ സഞ്ജീവ് പുരി ഏറ്റെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com