ഇസ്രയേല്‍ രഹസ്യ സംഘം വാട്‌സ്ആപ്പ് ഹാക്ക് ചെയ്തു; സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തത് വോയിസ് കോളുകളിലൂടെ

ഇസ്രയേല്‍ സൈബര്‍ സംഘം വാട്‌സ്ആപ്പ് ഹാക്ക് ചെയ്തുവെന്ന് റിപ്പോര്‍ട്ട്.
ഇസ്രയേല്‍ രഹസ്യ സംഘം വാട്‌സ്ആപ്പ് ഹാക്ക് ചെയ്തു; സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തത് വോയിസ് കോളുകളിലൂടെ

സ്രയേല്‍ സൈബര്‍ സംഘം വാട്‌സ്ആപ്പ് ഹാക്ക് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍, ആന്‍ഡ്രോയിഡ് വെര്‍ഷനുകളില്‍ ഇസ്രായേല്‍ ഹാക്കര്‍മാര്‍ ആക്രമണം നടത്തിയെന്നാണ് വിവരം. വോയിസ് കാള്‍ ഫീച്ചര്‍ വഴിയാണ് ഹാക്ക് ചെയ്തത്. മെയ് ആദ്യത്തിലാണ് വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടത്. 

ഒരു വാട്‌സ്ആപ്പ് നമ്പറിലേക്ക് ഹാക്കര്‍മാര്‍ കോള്‍ ചെയ്യും. കോള്‍ അറ്റന്റ് ചെയ്തില്ലെങ്കില്‍ പോലും ഹാക്കിങ് സോഫ്റ്റ് വെയര്‍ ഫോണില്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ലോഗില്‍ നിന്ന് കോള്‍ ഡിലീറ്റ് ചെയ്യുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
സുരക്ഷാ ഏജന്‍സികള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിനും തങ്ങള്‍ വിവരങ്ങള്‍ കൈമാറിയെന്ന് വാട്‌സ്ആപ്പ് ബിബിസിയോട് വ്യക്തമാക്കി. 

2010ല്‍ സ്ഥാപിതമായ എന്‍എസ്ഒ എന്ന ഇസ്രായേലി സാങ്കേതിക സംഘമാണ് ഹാക്കിങിന് പിന്നില്‍. ഉപയോക്താവിന്റെ അറിവില്ലാതെ ഇവര്‍ ഇ മെയിലുകളും മെസ്സേജുകളും ഗാലറിയും ഒക്കെ നിരീക്ഷിക്കുന്നു. ഫോണിലെ ക്യാമറ പോലും ഉപയോക്താവ് അറിയാതെ പ്രവര്‍ത്തിപ്പിക്കാന്‍ ഇവരുടെ പക്കല്‍ സോഫ്റ്റ് വെയറുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനുള്ള വഴിയെന്ന പ്രചാരണം നല്‍കിയാണ് മിഡില്‍ ഈസ്റ്റില്‍ ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ തങ്ങള്‍ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തുവെന്ന വാര്‍ത്തകള്‍ ഇവര്‍ നിഷേധിച്ചു. 

ഫെയ്‌സ്ബുക്കിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 1.5 ബില്ല്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്. മാധ്യമങ്ങള്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും നേരെ എന്‍എസ്ഒ ഹാക്കിങ് നടത്തിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com