ഏഴുമാസം കൊണ്ട്‌ ഡിസ്‌പ്ലേ പോയി സോണി എക്‌സ്പീരിയ!   ഉപയോക്താവിന് പുതിയ മൊബൈലും 20,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് കോടതി

വാറന്റിയുള്ള ഫോണിന് സോണിയുടെ അംഗീകൃത ഡീലര്‍ ഫോണ്‍ നന്നാക്കുന്നതിനായി 16,000 രൂപ വാങ്ങിയതോടെയാണ് ജാനി കോടതിയെ സമീപിച്ചത്.
ഏഴുമാസം കൊണ്ട്‌ ഡിസ്‌പ്ലേ പോയി സോണി എക്‌സ്പീരിയ!   ഉപയോക്താവിന് പുതിയ മൊബൈലും 20,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് കോടതി

ചെന്നൈ: ഒരു വര്‍ഷം ആകുന്നതിന് മുമ്പേ മൊബൈല്‍ ഫോണ്‍ കേടായ കേസില്‍ പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ സോണിക്ക് തിരിച്ചടി. ഉപഭോക്താവിന് ഏറ്റവും പുതിയ മോഡല്‍ ഫോണും 20,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിധി. 

ചെന്നൈ തൊരൈപ്പക്കം സ്വദേശിയായ പോള്‍ ജാനി 2013 ല്‍ സോണിയുടെ എക്‌സ്പീരിയ-സെഡ് മോഡല്‍ ഫോണ്‍ 35,999 രൂപയ്ക്കാണ് വാങ്ങിയത്. ഏഴുമാസത്തിനുള്ളില്‍ ഫോണിന്റെ ഡിസ്‌പ്ലേ പോയി പതിവിലധികം ചൂടാകാനും തുടങ്ങി. വാറന്റിയുള്ള ഫോണിന് സോണിയുടെ അംഗീകൃത ഡീലര്‍ ഫോണ്‍ നന്നാക്കുന്നതിനായി 16,000 രൂപ വാങ്ങിയതോടെയാണ് ജാനി കോടതിയെ സമീപിച്ചത്. രണ്ട് ലക്ഷത്തിപന്ത്രണ്ടായിരം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

ആരോപണങ്ങള്‍ നിഷേധിച്ച കമ്പനി ഫോണ്‍ ജാനിയുടെ കയ്യില്‍ നിന്ന് നാശമായതാണ് എന്നാണ് വാദിച്ചത്. എന്നാല്‍ ഈ വാദങ്ങളെ കോടതി തള്ളുകയായിരുന്നു. ഫോണ്‍ ചൂടാകുന്നതിനും ഡിസ്‌പ്ലേ പോയതിനും കൃത്യമായ വിശദീകരണം നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com