ട്രെയ്‌നില്‍ വെച്ച് നഷ്ടപ്പെടുന്ന വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി കണ്ടെത്താം; സൗകര്യമൊരുക്കുന്നത് മിസ്സിങ് കാര്‍ട്ട്‌

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പരീക്ഷണാര്‍ത്ഥം ആദ്യ ഘട്ടം നടപ്പിലാക്കാനാണ് തീരുമാനം
ട്രെയ്‌നില്‍ വെച്ച് നഷ്ടപ്പെടുന്ന വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി കണ്ടെത്താം; സൗകര്യമൊരുക്കുന്നത് മിസ്സിങ് കാര്‍ട്ട്‌

തിരുവനന്തപുരം: ട്രെയ്‌നിനുള്ളില്‍ വെച്ച് നഷ്ടപ്പെടുന്ന വസ്തുക്കള്‍ വലിയ പ്രയാസമില്ലാതെ കണ്ടെത്താനുള്ള വഴിയൊരുങ്ങുന്നു. ഇതിന് ഓണ്‍ലൈന്‍ സൗകര്യമൊരുക്കുകയാണ് റെയില്‍വേ. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പരീക്ഷണാര്‍ത്ഥം ആദ്യ ഘട്ടം നടപ്പിലാക്കാനാണ് തീരുമാനം. 

മിസ്സിങ് കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഇതിന് സഹായിക്കുന്നത്. ട്രെയ്‌നുകള്‍ കൂടുതല്‍ യാ്ര്രത സൗഹൃദമാക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ട്രെയ്‌നിന് ഉള്ളിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും നഷ്ടപ്പെടുന്ന വസ്തുക്കള്‍ തിരികെ ലഭിക്കാന്‍ ഇത് അവസരമൊരുക്കും. 

കെഎസ്‌ഐഡിസിയുടെ ബിസിനസ് സ്റ്റാര്‍ട്ടപ്പാണ് മിസ്സിങ് കാര്‍ട്ട്. പ്രളയ സമയത്ത് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കള്‍ ആളുകള്‍ക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടി ഒരുകൂട്ടം യുവാക്കളാണ് മിസ്സിങ് കാര്‍ട്ടിന് തുടക്കം കുറിച്ചത്. missingcart.com എന്ന സൈറ്റില്‍ ആര്‍പിഎഫ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ഉടമസ്ഥന് നഷ്ടപ്പെട്ട വസ്തുവിന്റെ വിവരങ്ങള്‍, റെയില്‍വേ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വസ്തുക്കളുടെ വിവരങ്ങള്‍ എന്നിവയുണ്ടാവും. 

ഈ വിവരങ്ങള്‍ പരിശോധിച്ച് യാത്രക്കാര്‍ക്ക് തങ്ങളുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെത്താന്‍ ശ്രമിക്കാം. 17 റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. മിസ്സിങ് കാര്‍ട്ട് ആശയവുമായി ഇതിന്റെ സ്ഥാപകര്‍ ആര്‍പിഎഫിനെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com