ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് നീട്ടി; ഡിസംബര്‍ 15വരെ സമയം

ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക് പിരിക്കുന്നത് പേപ്പര്‍രഹിതമാക്കാന്‍ ലക്ഷ്യമിട്ടുളള ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി
ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് നീട്ടി; ഡിസംബര്‍ 15വരെ സമയം

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക് പിരിക്കുന്നത് പേപ്പര്‍രഹിതമാക്കാന്‍ ലക്ഷ്യമിട്ടുളള ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഡിസംബര്‍ ഒന്നിന് രാജ്യമൊട്ടാകെ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച ഫാസ്ടാഗ് സംവിധാനം രണ്ടാഴ്ചത്തേയ്ക്കാണ് നീട്ടിയത്. ഡിസംബര്‍ 15 വരെയാണ് നീട്ടിയത്.  ഫാസ്ടാഗിലേക്ക് മാറാന്‍ വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കുന്നതിന്റെ ഭാഗമായാണ് നീട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

തൃശൂര്‍ പാലിയേക്കര  ടോള്‍പ്ലാസയ്ക്കു സമീപം ഫാസ്ടാഗ് കാര്‍ഡുകളുടെ വിതരണത്തിന് പ്രത്യേക കൗണ്ടര്‍ തുടങ്ങിയിട്ടുണ്ട്. ഈ കൗണ്ടറില്‍ തിരക്കു കൂടുതലാണ്. ടോള്‍ പ്ലാസയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലെ താമസക്കാര്‍ക്കു പ്രതിമാസം 150 രൂപ അടച്ചാല്‍ എത്ര തവണയും യാത്ര െചയ്യാന്‍ കഴിയുന്ന പദ്ധതിയും ലഭ്യമാണ്. ഇരുപതു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രതിമാസം 300 രൂപ അടച്ചാല്‍ സമാനമായ പദ്ധതിയില്‍ ചേരാം.

ടോള്‍ പ്ലാസകളിലെ നീണ്ട നിര കുറയ്ക്കുന്നതിനും പേപ്പര്‍രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തൊട്ടാകെ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഓണ്‍ലൈനായി ടോള്‍ തുക നല്‍കാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഫാസ്ടാഗ് ഇല്ലാതെ അതിനായുളള ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഡിസംബര്‍ ഒന്നുമുതല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com