മൈക്രോ എടിഎം ട്രാന്‍സാക്ഷനുകള്‍ക്കും പരിധി; പുതിയ മാറ്റം നടപ്പിലാക്കി എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും 

ബാങ്ക് ഓഫ് ബറോഡ ഒരു ദിവസം നാല് ട്രാന്‍സാക്ഷനുകള്‍ അനുവദിക്കുമ്പോള്‍ എസ്ബിഐ മൈക്രോ എടിഎം ഉപയോഗിച്ച് ഒരു ദിവസം ഒരു ട്രാന്‍സാക്ഷന്‍ മാത്രമേ സാധിക്കുകയൊള്ളു
മൈക്രോ എടിഎം ട്രാന്‍സാക്ഷനുകള്‍ക്കും പരിധി; പുതിയ മാറ്റം നടപ്പിലാക്കി എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും 

ബംഗളൂരു: മറ്റ് ബാങ്കുകളുടെ മൈക്രോ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള അവസരം കുറച്ച് എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും. നാലിലധികം തവണ ഈ സൗകര്യം പ്രയോജനപ്പെടുത്തി പണം പിന്‍വലിക്കാനാവില്ലെന്നതാണ് പുതിയ പരിഷ്‌കരണം. ഇതോടെ ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ കുറവുണ്ടാകും. 

ബാങ്ക് ഓഫ് ബറോഡ ഒരു ദിവസം നാല് ട്രാന്‍സാക്ഷനുകള്‍ അനുവദിക്കുമ്പോള്‍ എസ്ബിഐ മൈക്രോ എടിഎം ഉപയോഗിച്ച് ഒരു ദിവസം ഒരു ട്രാന്‍സാക്ഷന്‍ മാത്രമേ സാധിക്കുകയൊള്ളു. സര്‍ക്കാരിന്റെ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫറിന്റെ (ഡിബിടി) ഭാഗമല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഒരു മാസം അഞ്ച് ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ആധാറിനെ ആധാരമാക്കി ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ വഴി മൈക്രോ എടിഎമ്മില്‍ (പോസ്) ഇടപാടു നടത്താന്‍ സഹായിക്കുന്ന ബാങ്കിങ് മാതൃകയാണ് ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം (എഇപിഎസ്). എന്നാല്‍ പുതിയ മാറ്റം ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂലൈയില്‍ 220ദശലക്ഷമായിരുന്ന എഇപിഎസ ഇടപാടുകളുടെ എണ്ണം സെപ്തംബറില്‍ 201ആയി കുറഞ്ഞു. 

എടിഎം സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് എഇപിഎസ സംവിധാനം ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിബിടി വഴി ലഭിക്കുന്ന സബ്‌സീഡി ഉപയോഗിക്കാന്‍ പല ഉപഭോക്താക്കളും എഇപിഎസ് സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്. എന്നാല്‍ പലരും വലിയ തുകകള്‍ ചെറിയ തുകകളായി വിഭജിച്ച് എഇപിഎസ് വഴി എടുക്കുന്നതായാണ് ബാങ്കുകളുടെ ആക്ഷേപം. ഇതുവഴി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെങ്കിലും എഇപിഎസ പ്രവര്‍ത്തിപ്പിക്കന്ന റീടെയ്‌ലര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിക്കും. പ്രതിമാസം എത്ര ട്രാന്‍സാക്ഷനുകള്‍ നടത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ് റീട്ടെയ്‌ലര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com