എച്എസ്ബിസി 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു; 4000 തസ്തികകളും ഒഴിവാക്കി

ലോകത്തിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലകളിലൊന്നായ എച്എസ്ബിസി (ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബാങ്കിങ് കോര്‍പറേഷന്‍) പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു
എച്എസ്ബിസി 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു; 4000 തസ്തികകളും ഒഴിവാക്കി

ഹോങ്കോങ്: ലോകത്തിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലകളിലൊന്നായ എച്എസ്ബിസി (ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബാങ്കിങ് കോര്‍പറേഷന്‍) പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് ജോണ്‍ ഫഌന്റ് രാജി വച്ചിരുന്നു. ഇതിന് പിന്നാലെ നാലായിരത്തോളം തസ്തികകളാണ് ബാങ്ക് വെട്ടിക്കുറച്ചത്. 

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ സിഇഓ സ്ഥാനത്ത് നിന്ന് ജോണ്‍ ഫഌന്റ് രാജി വച്ചത് ബാങ്കിങ് മേഖലയെ ഞെട്ടിച്ചിരുന്നു. കേവലം ഒന്നര വര്‍ഷം മാത്രമാണ് ഫഌന്റ് സ്ഥാനത്തിരുന്നത്. ബാങ്കിന്റെ പുതിയ തലവനായി നോയല്‍ ഖ്വിന്‍ സ്ഥാനമേറ്റതിന് പിന്നാലെയാണ് നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഉയര്‍ന്ന പോസ്റ്റുകളിലുള്ള പതിനായിരത്തോളം ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. 

ആഗോള സാമ്പത്തിക മാന്ദ്യം, പലിശ നിരക്കിലെ കുറവുകള്‍ ക്രമീകരിക്കാന്‍ സാധിക്കാതെ പോകുന്നത്, ബ്രക്‌സിറ്റ്, അമേരിക്ക- ചൈന വ്യാപാര യുദ്ധം തുടങ്ങിയവയാണ് ജീവനക്കാരെ ഒഴിവാക്കുകയെന്ന കടുത്ത തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചിരിക്കുന്നത്. ഇന്ത്യയടക്കം ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിരവധി ശാഖകള്‍ ബാങ്കിനുണ്ട്. 

ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം ലോകത്തെ പല വന്‍കിട ധനകാര്യ സ്ഥാപനങ്ങളേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എച്എസ്ബിസിയുടെ ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com