ഭവനവായ്പ എടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!; എസ്ബിഐ അടിസ്ഥാന വായ്പ പലിശനിരക്ക് കുറച്ചു, നാളെ മുതല്‍ പ്രാബല്യത്തില്‍ 

റിസര്‍വ് ബാങ്കിന്റെ ചുവടുപിടിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടിസ്ഥാന വായ്പ പലിശനിരക്ക് കുറച്ചു
ഭവനവായ്പ എടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!; എസ്ബിഐ അടിസ്ഥാന വായ്പ പലിശനിരക്ക് കുറച്ചു, നാളെ മുതല്‍ പ്രാബല്യത്തില്‍ 

മുംബൈ: റിസര്‍വ് ബാങ്കിന്റെ ചുവടുപിടിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടിസ്ഥാന വായ്പ പലിശനിരക്ക് കുറച്ചു.പത്ത് ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. നാളെമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

കഴിഞ്ഞദിവസം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശനിരക്കില്‍ വീണ്ടും കുറവുവരുത്തിയിരുന്നു. ഇതിന് ആനുപാതികമായി പലിശനിരക്കില്‍ കുറവുവരുത്താന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് റിസര്‍വ് ബാങ്ക് പതിവായി പറയുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ബിഐ അടിസ്ഥാന വായ്പ പലിശനിരക്കില്‍ വീണ്ടും കുറവുവരുത്തിയത്.

മാര്‍ജിനില്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സിനെ അടിസ്ഥാനമാക്കിയുളള വായ്പനിരക്കിലാണ് എസ്ബിഐ കുറവുവരുത്തിയത്. 8.15 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായാണ് കുറച്ചത്. ഇതോടെ കുറഞ്ഞപലിശയ്ക്ക് ഇടപാടുകാര്‍ക്ക് ഭവനവായ്പ ലഭ്യമാകും. ഭവനവായ്പയുടെ ചെലവ് കുറയുമെന്ന് അര്‍ത്ഥം. ഈ സാമ്പത്തിക വര്‍ഷം ഇത് ആറാം തവണയാണ് എസ്ബിഐ എംസിഎല്‍ആര്‍ കുറയ്ക്കുന്നത്. എംസിഎല്‍ആര്‍ കുറയ്ക്കുന്നത്് ഉടന്‍ തന്നെ ഇഎംഐയില്‍ പ്രതിഫലിക്കുകയില്ല. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com