ചേതക് വീണ്ടും വരുന്നു, 'സൂപ്പര്‍ മോഡലി'ന്റെ തിരിച്ചുവരവ് ഇലക്ട്രിക് ആയി

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലാണ് ബജാജ് പുതിയ സ്‌കൂട്ടര്‍ അവതരിപ്പിച്ചത്.
ചേതക് വീണ്ടും വരുന്നു, 'സൂപ്പര്‍ മോഡലി'ന്റെ തിരിച്ചുവരവ് ഇലക്ട്രിക് ആയി

ജാജിന്റെ ഐതിഹാസിക മോഡലായിരുന്ന പഴയ ചേതക്ക് സ്‌കൂട്ടറിനെ അനുസ്മരിപ്പിക്കും വിധം ബജാന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി. 'ചേതക് ഇലക്ട്രിക്' എന്ന് തന്നെയാണ് ഈ മോഡലിന്റെ പേര്. ബജാജിന്റെ പുതിയ അര്‍ബണെറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് നിരത്തിലേക്കെത്തുന്നത്. 

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലാണ് ബജാജ് പുതിയ സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് ഇലക്ട്രിക് വിപണിയിലെത്തും. പുണെയിലെ ചാകന്‍ പ്ലാന്റില്‍ സെപ്തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിട്ടുണ്ട്. 

ആദ്യ ഘട്ടത്തില്‍ പുണെയിലെ വാഹനവിപണിയിലാണ് ഇലക്ട്രിക് ചേതക് ലഭ്യമാവുക. പിന്നാലെ ബെംഗളൂരുവിലും സാന്നിധ്യമറിയിക്കും. ഇതിന് ശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചത്.  

പിതിയ ചേതകിന് പഴയ ചേതകിന്റെ പേര് മാത്രമേയുള്ളു. പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന.

എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ മറ്റ് സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമാക്കും. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്‌സും സ്‌കൂട്ടറിലുണ്ട്. 

IP67 റേറ്റിങ്ങുള്ള ഹൈടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിലുണ്ടാവുക. സ്റ്റാന്റേര്‍ഡ് 515 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. 

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. വാഹനത്തിന്റെ വില ലോഞ്ചിങ് വേളയിലേ കമ്പനി അറിയിക്കു. പ്രീമിയം സ്‌കൂട്ടറായ ചേതക്ക് ഇലക്ട്രിക്കിന് ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരില്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com