സത്യ നദെല്ല ഒരു വര്‍ഷം ശമ്പളമായി വാങ്ങുന്നത് 300 കോടി

മൈക്രോസോഫ്റ്റ് മേധാവിയായ  സത്യ നദെല്ല 2019 സാമ്പത്തിക വര്‍ഷം കമ്പനിയില്‍ നിന്ന് വാങ്ങിയ ആകെ പ്രതിഫലം 42.9 മില്യണ്‍ ഡോളര്‍.
സത്യ നദെല്ല ഒരു വര്‍ഷം ശമ്പളമായി വാങ്ങുന്നത് 300 കോടി

സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റ് മേധാവിയായ  സത്യ നദെല്ല 2019 സാമ്പത്തിക വര്‍ഷം കമ്പനിയില്‍ നിന്ന് വാങ്ങിയ ആകെ പ്രതിഫലം 42.9 മില്യണ്‍ ഡോളര്‍ (305.07 കോടി രൂപ). കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 66 ശതമാനം കൂടുതലാണിതെന്ന് കമ്പനി അറിയിച്ചു.

അടിസ്ഥാനശമ്പളത്തിലെ ഒരു മില്യണ്‍ ഡോളര്‍ വര്‍ധനയും ഓഹരികളുടെ വര്‍ധനയും ചേര്‍ന്ന തുകയാണിത്. നദെല്ലയുടെ അടിസ്ഥാന ശമ്പളം 23 ലക്ഷം ഡോളറാണ്. ഇതിന് പുറമെ കമ്പനിയുടെ മൂന്ന് കോടി ഡോളര്‍ മൂല്യമുള്ള ഓഹരിയും ആനുകൂല്യമായി ലഭിച്ചു. ഒരു കോടിയിലേറെ ഡോളര്‍ മറ്റ് ഇന്‍സെന്റീവായും ലഭിച്ചു. 

ഉപഭോക്താക്കളില്‍ വിശ്വാസം വര്‍ധിപ്പിച്ച നദെല്ലയുടെ തന്ത്രപരമായ നേതൃത്വത്തില്‍ കമ്പനിക്ക് പുതിയ സാങ്കേതികമേഖലകളിലും ചുവടുറപ്പിക്കാന്‍ കഴിഞ്ഞതായി മൈക്രോസോഫ്റ്റ് സ്വതന്ത്ര ഡയറക്ടര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 

2014ല്‍ ചുമതലയേറ്റ നദെല്ലയുടെ നേതൃത്വത്തില്‍ കമ്പനി ക്ലൗഡ് കംപ്യൂട്ടിങ്ങിലെ വന്‍ ശക്തിയായി മാറി. ഹൈദരാബാദ് സ്വദേശിയാണ് സത്യ നദെല്ല. സ്റ്റീവ് ബാല്‍മറില്‍ നിന്നാണ് മൈക്രോസോഫ്റ്റിന്റെ ചുമതലയേറ്റത്. അന്ന് വാര്‍ഷികപ്രതിഫലം 84.3 മില്യണ്‍ ഡോളര്‍(599.60 കോടി രൂപ) ആയിരുന്നു. ഒരു സാമ്പത്തികവര്‍ഷം നേടുന്ന ഏറ്റവും വലിയ വരുമാനമാണ് അത്. ഈ വരുമാനം പിന്നീടുണ്ടാക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com