കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോള്‍ വിലയില്‍ ആറ് പൈസയുടെയും ഡീസല്‍ വിലയില്‍ 11 പൈസയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74 രൂപ 93 പൈസയാണ്. ഡീസല്‍ വില 69 രൂപ 49 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76 രൂപ 27 പൈസ, 70 രൂപ 83 പൈസ എന്നിങ്ങനെയാണ്.
കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 26 പൈസയാണ്. ഡീസലിന്റെ ഇന്നത്തെ വില ലിറ്ററിന് 69 രൂപ 82 പൈസയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ