ആശ്വാസം; സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 160 രൂപ കുറഞ്ഞു

ആശ്വാസം; സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 160 രൂപ കുറഞ്ഞു

ആശ്വാസം; സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 160 രൂപ കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായ വര്‍ധനയ്‌ക്കൊടുവില്‍ സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപയുടെ ഇടിവാണ് ഇന്നു രേഖപ്പെടുത്തിയത്. 28,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ കുറെ ദിവസങ്ങളായി വര്‍ധന രേഖപ്പെടുത്തുന്ന സ്വര്‍ണ വില ചരിത്രത്തില്‍ ആദ്യമായി ഇന്നലെ 29,000 പിന്നിട്ടിരുന്നു. 29,120 രൂപയാണ് ഇന്നലത്തെ പവന്‍ വില. അതിനു മുമ്പത്തെ ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു മാസം കഴിഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ഏകദേശം 3500 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 

ആഗോളതലത്തില്‍ സാമ്പത്തികപ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്ക് വര്‍ധിച്ചിരിക്കുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓഹരിവിപണിയില്‍ വലിയ തകര്‍ച്ചയാണ് ദൃശ്യമായത്. വിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണനിക്ഷേപത്തിലേക്ക് കണ്ണുവെയ്ക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതിന്റെ പ്രതിഫലനമാണ് വിലയില്‍ ദൃശ്യമാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com