40 കോടി ഉപയോഭോക്താക്കളുടെ ഫോണ്‍നമ്പറുകള്‍ ചോര്‍ന്നു: തെളിവില്ലെന്ന് ഫേസ്ബുക്ക്

ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയില്‍ ഉപയോക്താക്കളുടടെ ഫേസ്ബുക്ക് യൂസര്‍ ഐഡി, ഫോണ്‍ നമ്പര്‍, ലിംഗഭേദം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
40 കോടി ഉപയോഭോക്താക്കളുടെ ഫോണ്‍നമ്പറുകള്‍ ചോര്‍ന്നു: തെളിവില്ലെന്ന് ഫേസ്ബുക്ക്

40 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകളാണ് ചോര്‍ന്നത്. ഉപയോക്താക്കളെ കുറിച്ചുള്ള 41.9  കോടി വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ സെര്‍വറില്‍ പരസ്യമാക്കിയിട്ടുണ്ട്. 

ഇതില്‍ 13.3 കോടി അമേരിക്കക്കാരും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയില്‍ ഉപയോക്താക്കളുടടെ ഫേസ്ബുക്ക് യൂസര്‍ ഐഡി, ഫോണ്‍ നമ്പര്‍, ലിംഗഭേദം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചിലരുടെ ലൊക്കേഷന്‍ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 

പാസ്‌വേഡ് സംരക്ഷണമില്ലാത്തതിനാല്‍ ഈ സെര്‍വറില്‍ ആര്‍ക്കും വിവരങ്ങള്‍ കണ്ടെത്താനാവും വിധമായിരുന്നു രേഖകള്‍ കിടന്നിരുന്നത്. ബുധനാഴ്ച വരെ സെര്‍വര്‍ ഓണ്‍ലൈന്‍ ആയിരുന്നുവെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 

റിപ്പോര്‍ട്ട് ഫേസ്ബുക്ക് സ്ഥിരീകരിച്ചുവെങ്കിലും അതില്‍ പറഞ്ഞ അത്രയും അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും പലതും പകര്‍പ്പുകളാണെന്നും പഴയവിവിരങ്ങളാണെന്നുമാണ് ഫേസ്ബുക്ക് പറയുന്നത്. സെര്‍വര്‍ പിന്‍വലിക്കപ്പെട്ടതിനാല്‍ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നുവെന്നതിന് തെളിവില്ലെന്നും ഇപ്പോള്‍ ഫേസ്ബുക്ക് പറയുന്നു. 

2018 ലെ വിവാദമായ കേംബ്രിജ് അനലിറ്റിക്ക വിവരച്ചോര്‍ച്ച വിവാദം ഫേസ്ബുക്കിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തിയ സംഭവമായിരുന്നു. ഇതിനെ തുടര്‍ന്ന് ഫേസ്ബുക്കിന് ആഗോള തലത്തില്‍ വരെ നിയമനടപടികള്‍ നേരിടേണ്ടി വന്നു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രതിഷേധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com