ബ്ലൂടൂത്ത് വഴി ഫോണ്‍ ഉപയോഗിച്ചാല്‍ രക്ഷപ്പെടാമെന്ന് കരുതേണ്ട!; കുടുങ്ങുമെന്ന് അധികൃതര്‍, വാഹനത്തിലെ ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്താലും പിഴ 

ബ്ലൂടൂത്ത് വഴി ഫോണ്‍ ഉപയോഗിച്ചാല്‍ രക്ഷപ്പെടാമെന്ന് കരുതേണ്ട!; കുടുങ്ങുമെന്ന് അധികൃതര്‍, വാഹനത്തിലെ ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്താലും പിഴ 

ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുളള മൊബൈല്‍ ഫോണ്‍ ഉപയോഗം നിയമവിരുദ്ധമാണെന്ന് അധികൃതര്‍

കൊച്ചി: ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം തടസ്സമല്ല എന്ന തരത്തിലുളള വാദഗതികള്‍ ഉയരുന്നുണ്ട്. ഇതില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് അധികൃതര്‍. ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുളള മൊബൈല്‍ ഫോണ്‍ ഉപയോഗം നിയമവിരുദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥയുളളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ മാത്രമല്ല, മറ്റൊരു വിധത്തിലുളള ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്ന് 37-ാം ഭേദഗതിയില്‍ പറയുന്നു.

2019ലെ കേന്ദ്രമോട്ടോര്‍ വാഹന നിയമഭേദഗതിയില്‍, ഡ്രൈവിങ്ങിനിടെ നേരിട്ട് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭേദഗതിയിലെ നേരിട്ടെന്ന പ്രയോഗമാണ്, ബ്ലൂടൂത്ത്, ഹെഡ് സെറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന വാദത്തിന് ഇടയാക്കിയത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ പറയുന്നു.

2017ലെ ഡ്രൈവിങ് റെഗുലേഷന്‍സ് കേന്ദ്രനിയമഭേദഗതിക്ക് മുന്നോടിയായി കൊണ്ടുവന്നതാണ്. ഇതിന് ഭേദഗതിയിലും സാധുതയുണ്ട്. ഇതുപ്രകാരം ഒരുവിധത്തിലുളള ആശയവിനിമയ സംവിധാനങ്ങളും ഡ്രൈവിങ്ങിനിടെ ഉപയോഗിക്കാന്‍ പാടില്ലെന്നും റെഗുലേഷന്‍സില്‍ പറയുന്നു.വാഹനങ്ങളുമായി മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയില്‍ സെന്‍ട്രല്‍ കണ്‍ട്രോളിലെ ടച്ച് സ്‌ക്രീനിലൂടെ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കാം. ഫോണ്‍ ചെയ്യണമെങ്കില്‍ ഡ്രൈവര്‍ ടച്ച് സ്‌ക്രീനില്‍ കൈയെത്തിക്കണം. ഈ ശ്രദ്ധതിരിയല്‍ അപകടകരമാണെന്ന് അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com