പ്ലാസ്റ്റിക് കുപ്പി പൊടിച്ചാൽ മൊബൈൽ റീച്ചാർജ്!; പദ്ധതിയുമായി റെയിൽവേ 

റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതൽ യന്ത്രങ്ങൾ സ്ഥാപിക്കാൻ റെയിൽവേയുടെ തീരുമാനം
പ്ലാസ്റ്റിക് കുപ്പി പൊടിച്ചാൽ മൊബൈൽ റീച്ചാർജ്!; പദ്ധതിയുമായി റെയിൽവേ 

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതൽ യന്ത്രങ്ങൾ സ്ഥാപിക്കാൻ റെയിൽവേയുടെ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇതിൽ കുപ്പി പൊടിച്ചു കളയുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ റീച്ചാർജ് ചെയ്തുനൽകുന്നതും ആലോചിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് പറഞ്ഞു. 

ആദ്യഘട്ടമായി 400 പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കും. യാത്രക്കാർക്ക്, മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാം. പ്രീ പെയ്ഡ് നമ്പരുകൾ റെയിൽവേ റീ ചാർജ് ചെയ്തു കൊടുക്കുന്നതിനെക്കുറിച്ചാണ് ആലോചന. 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒക്ടോബർ 2 മുതൽ സ്റ്റേഷൻ പരിസരങ്ങളിൽ നിരോധിച്ച് റെയിൽവേ ഉത്തരവിറക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികൾക്കു പകരം എന്തു സംവിധാനമേർപ്പെടുത്താമെന്ന് ആലോചിക്കാൻ ഐആർസിടിസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com