ഇന്ധനവിലയില്‍ വര്‍ധന ; പെട്രോളിനും ഡീസലിനും വില കൂടി 

പെട്രോള്‍ വില ലിറ്ററിന് 14 പൈസ കൂടി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 24 പൈസയായി
ഇന്ധനവിലയില്‍ വര്‍ധന ; പെട്രോളിനും ഡീസലിനും വില കൂടി 

കൊച്ചി : സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 14 പൈസ കൂടി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 24 പൈസയായി. ഡീസല്‍ വിലയില്‍ 16 പൈസയും കൂടിയിട്ടുണ്ട്. ഡീസല്‍ വില ലിറ്ററിന് 69 രൂപ 27 പൈസയായും ഉയര്‍ന്നിട്ടുണ്ട്. 

തിരുവനന്തപുരത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 75 രൂപ 56 പൈസ, 70 രൂപ 61 പൈസ എന്നിങ്ങനെയാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 74 രൂപ 57 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 69 രൂപ 59 പൈസയായും വര്‍ധിച്ചിട്ടുണ്ട്. 

സൗദിയിലെ ആരാംകോ എണ്ണശുദ്ധീകരണ ശാലയില്‍ യെമനിലെ ഹൂതി വിമതര്‍ ആക്രമണം നടത്തിയതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്. ഇന്നലെ വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി ഉയര്‍ന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആക്രമണത്തെ തുടര്‍ന്ന് സൗദി ഉത്പാദനം കുറച്ചതോടെ, രാജ്യത്ത് എണ്ണപ്രതിസന്ധി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 12 ദിവസത്തേക്കുള്ള എണ്ണ നിലവില്‍ സ്‌റ്റോക്കുണ്ടെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം എണ്ണവിലയില്‍ ആറുരൂപ വരെ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com