'വായ്പ നല്‍കാന്‍ ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്', പ്രതിസന്ധിയില്ലെന്ന് നിര്‍മല സീതാരാമന്‍

രാജ്യത്തെ ബാങ്കുകളില്‍ പണ ലഭ്യതയുടെ പ്രശ്‌നം ഇല്ലെന്നും മന്ത്രി പറഞ്ഞു
'വായ്പ നല്‍കാന്‍ ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്', പ്രതിസന്ധിയില്ലെന്ന് നിര്‍മല സീതാരാമന്‍


ന്യൂഡല്‍ഹി; രാജ്യത്തെ സാമ്പത്തിക രംഗത്തെക്കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ലെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ ബാങ്കുകളില്‍ പണ ലഭ്യതയുടെ പ്രശ്‌നം ഇല്ലെന്നും മന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ സ്വകാര്യ ബാങ്ക് മേധാവികളുമായും ധനകാര്യ സ്ഥാപാന മേധാവികളുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് നിര്‍മല സീതാരാമന്റെ പ്രതികരണം. 

വായ്പ നല്‍കാന്‍ ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്നും ചെറുകിട, ഭവന മേഖലകളില്‍ വായ്പകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ലെന്നുമാണ് ധനമന്ത്രി പറയുന്നത്. 'പണലഭ്യതയുടെ പ്രശ്‌നമുണ്ടെന്ന് ബാങ്ക് മേധാവികളില്‍ നിന്നോ മറ്റോ താന്‍ ഇന്ന് കേട്ടിട്ടില്ല. രാജ്യത്ത് അത്തരത്തിലൊരു പ്രശ്‌നവുമില്ല. വായ്പകള്‍ക്ക് സ്ഥിരമായ ഡിമാന്‍ഡുണ്ട്, ജനസാന്ദ്രതയുള്ള ഗ്രാമപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പല മൈക്രോ ഫിനാന്‍സ് കമ്പനികളും ആളുകള്‍ക്ക് വായ്പ നല്‍കുന്നതില്‍ ആശങ്ക ഉയര്‍ത്തിയിട്ടില്ല.' 

ാജ്യത്തെ നിരവധി മൈക്രോ ഫിനാന്‍സ് കമ്പനികളുടെ പ്രതിനിധികള്‍ ഇന്ന് ഇവിടെ എത്തിയിട്ടുണ്ട്. പ്രതിസന്ധിയുള്ളതായി ആരും പറഞ്ഞില്ല. മറിച്ച് വളര്‍ച്ചയുടെ കഥകള്‍ മാത്രമാണ് അവര്‍ക്ക് പറയാനുള്ളത്.' മന്ത്രി വ്യക്തമാക്കി. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന അടുത്ത രണ്ട് പാദങ്ങള്‍ക്കുള്ളില്‍ കുതിച്ചുയരും. ഉത്സവ സീസണില്‍ വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com